കാപ്പ ചുമത്തി ജയിലിലടച്ചു

Sunday 21 July 2024 12:50 AM IST

വൈപ്പിൻ : കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര അഞ്ചലശേരി ആദർശ് ( കുഞ്ഞൻ 26) നെയാണ് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ മേധാവി വൈഭവ് സക്ലേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടറാണ് ഉത്തരവിട്ടത്. 2018 ഡിസംബറിൽ കുഴുപ്പിള്ളി ബീച്ചിൽ ഗജേന്ദ്രകുമാർ എന്നയാളെ കൊപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയാണ്. മുനമ്പം, ഞാറക്കൽ പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, പട്ടികജാതി വർഗക്കാർക്കെതിരെയുള്ള അതിക്രമം തുടങ്ങി വേറെയും കേസുകളുണ്ട്. കഴിഞ്ഞ ഏപ്രിൽ 18 ന് എളങ്കുന്നപ്പുഴ വളപ്പ് ബീച്ചിൽ ഷഫാസ്, ശ്യാം എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ഞാറക്കൽ സ്റ്റേഷൻ പരിധിയിലും കേസുണ്ട്.