വായനാ മാസാചരണം
Sunday 21 July 2024 12:50 AM IST
കൊച്ചി : എറണാകുളം ഗവ. ഗേൾസ് എൽ.പി. സ്‌കൂളിൽ വായനാമാസാചരണ സമാപന ചടങ്ങും ഡിജിറ്റൽ മാഗസിന്റെ പ്രകാശനവും മഹാരാജാസ് കോളേജ് മലയാളം വകുപ്പ് മേധാവി ഡോ.സുമി ജോയി ഓലിയപ്പുറം നിർവഹിച്ചു. എറണാകുളം പബ്ലിക് ലൈബ്രറി സന്ദർശനം , കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിയുള്ള ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ , സാഹിത്യ ക്വിസ് , വായനാ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.
യു.പി. ഹെഡ്മിസ്ട്രസ് ടി.ആശ, എൽ.പി. ഹെഡ്മാസ്റ്റർ സി.ജെ.സാബു ജേക്കബ്, തെരേസ സി ജോസഫ് , ആന്റോ ടി, കുമാരി ബിന്ദു തുടങ്ങിയവർ സമാപന ചടങ്ങിൽ സംസാരിച്ചു .