ജന്മശതാബ്ധി ആഘോഷം

Saturday 20 July 2024 9:14 PM IST

വൈപ്പിൻ: പ്രശസ്ത നടൻ ശങ്കരാടിയുടെ ജന്മശതാബ്ധി ആഘോഷം ജന്മനാടായ ചെറായിയിൽ ഡോ.സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് ചെറായി സഹോദരൻ അയ്യപ്പൻ സ്മാരക ത്തിൽ സംഘടിപ്പിച്ച ജന്മശതാബ്ധി സമ്മേളനത്തിൽ കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. പൂയപ്പിള്ളി തങ്കപ്പൻ , സിപ്പി പള്ളിപ്പുറം , കെ.ജെ.ഷൈൻ, അഡ്വ.വി.പി. സാബു , ടി.ആർ. വിനോയ് കുമാർ , കെ.കെ. ജോഷി എന്നിവർ പ്രസംഗിച്ചു. 1924 ൽ ചെറായി ശങ്കരാടിയിൽ ജാനകിയമ്മയടെയും പറവൂർ കണക്ക് ചെമ്പകരാമൻ പരമേശ്വരൻ പിള്ളയടെയും മകനായി ജനിച്ച ചന്ദ്ര ശേഖരമേനോനാണ് പിന്നീട് നാടക നടനും ശങ്കരാടി എന്ന പേരിൽ എഴുന്നൂറോളം സിനിമകളിലും തിളങ്ങിയത്.