സർട്ടിഫിക്കറ്റ് വിതരണം
Saturday 20 July 2024 9:14 PM IST
കൊച്ചി: ജില്ലയിലെ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കളക്ടർ എൻ.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതിക്കായി നടപ്പിലാക്കുന്ന 'രോഷ്നി വിദ്യാഭ്യാസ പദ്ധതി'യുടെ സഹായം ലഭിച്ചവരിൽ മികച്ച വിജയം കൈവരിച്ച 85 കുട്ടികൾക്കായുള്ള സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. 40 സ്കൂളുകളിലായി ആകെ 2105കുട്ടികളാണ് പദ്ധതിക്ക് കീഴിലുള്ളത്.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ രോഷ്നി പ്രോജക്ട് ജനറൽ കോ-ഓർഡിനേറ്റർ സി.കെ. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.