'എം.പി അവാർഡ് 2024' ഇന്ന്
Saturday 20 July 2024 9:14 PM IST
കൊച്ചി: പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കാൻ ഹൈബി ഈഡൻ എം.പി സംഘടിപ്പിക്കുന്ന 'എം.പി അവാർഡ് 2024" ഇന്ന് (21) രാവിലെ പത്തിന് സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ എം. എൽ.എ ഉദ്ഘാടനം ചെയ്യും. പാർലമെന്റ് മണ്ഡലത്തിൽ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച 1500 കുട്ടികളെയാണ് ആദരിക്കുന്നത്. സിനിമതാരം ബേസിൽ ജോസഫാണ് മുഖ്യാതിഥി.ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് പദ്ധതി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ 2500 വിദ്യാർത്ഥികളെ കഴിഞ്ഞമാസം ആദരിച്ചിരുന്നു.