കേരള കർഷക സംഘം കൺ​വെൻഷൻ

Sunday 21 July 2024 12:01 AM IST

പത്തനംതിട്ട : കേരള കർഷക സംഘം പത്തനംതിട്ട ടൗൺ സൗത്ത് മേഖലാ കൺവൻഷൻ പ്രസിഡന്റ് പി.കെ.ദേവാനന്ദന്റെ അദ്ധ്യക്ഷ്യതയി​ൽ ഏരിയാ പ്രസിഡന്റ് അഡ്വ.എസ്.മനോജ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.കെ.ജയപ്രകാശ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ.രേഖ സ്വാഗതവും പി.കെ.സുനിൽകുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി.കെ.ദേവാനന്ദൻ (പ്രസിഡന്റ്), പി.കെ.സുനിൽകുമാർ , ആർ.അശോകൻ (വൈസ് പ്രസിഡന്റുമാർ), പി.കെ.ജയപ്രകാശ് (സെക്രട്ടറി), അഡ്വ. രേഖ, ഡോ.ഉണ്ണികൃഷ്ണൻ (ജോയി​ന്റ് സെക്രട്ടറിമാർ) എന്നിവരടങ്ങുന്ന പതിനാറ് അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.