കാരുണ്യ ഫാർമസി തുറക്കണം
Sunday 21 July 2024 12:01 AM IST
അടൂർ : ഗവ.ആശുപത്രിയിലെ കാരുണ്യ മെഡിക്കൽ സ്റ്റോർ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകി. മുൻപ് ആശുപത്രിക്ക് അകത്ത് പ്രവർത്തിച്ചിരുന്ന മെഡിക്കൽ സ്റ്റോർ കമ്പ്യൂട്ടറിനും അനുബന്ധ സാധനങ്ങൾക്കും തീ പിടിച്ചതോടെ പൂട്ടുകയായിരുന്നു. ഇതുമൂലം സാധാരണക്കാർ വലിയ വില നൽകി പുറത്തുനിന്ന് മരുന്നുകൾ വാങ്ങേണ്ട ഗതികേടിലായിരിക്കുന്നു.
ഒരു മാസത്തിനകം പരിഹാരം ഉണ്ടാക്കാമെന്ന് സൂപ്രണ്ട് ഉറപ്പ് നൽകി.
കൗൺസിലർ ഗോപു കരുവാറ്റ, യൂത്ത് കോൺഗ്രസ് നേതാക്കളായ അരവിന്ദ് ചന്ദ്രശേഖർ, രാജേഷ്.ബി, നിഖിൽ ഫ്രാൻസിസ് എന്നിവരും പങ്കെടുത്തു.