എസ്.യു.സി.ഐ മാർച്ച് നടത്തി
Sunday 21 July 2024 12:08 AM IST
പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ ഓഫീസിലേക്ക് എസ്.യു.സി.ഐ നടത്തിയ മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം മിനി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബിനു ബേബി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.രാജീവൻ മുഖ്യപ്രഭാഷണം നടത്തി. സാധുജന വിമോചന സംയുക്ത വേദി സംസ്ഥാന രക്ഷാധികാരി അജികുമാർ കറ്റാനം, ഓൾ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ലക്ഷ്മി ആർ. ശേഖർ, ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് അജിത്.ആർ തുടങ്ങിയവർ സംസാരിച്ചു.