ഉപതി​രഞ്ഞെടുപ്പ് : പ്രാദേശിക അവധി

Sunday 21 July 2024 12:09 AM IST

പത്തനംതിട്ട: ജില്ലയിൽ ഉപതി​രഞ്ഞെടുപ്പ് നടക്കുന്ന ചിറ്റാർ ഗ്രാമപഞ്ചായത്തിലെ പന്നിയാർ വാർഡിലെ പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള ജി.എച്ച്.എസ്.എസ്, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏഴംകുളം വാർഡിലെ പോളിംഗ് സ്റ്റേഷനായി നിശ്ചയിച്ചിട്ടുളള ചാമക്കാല ഏഴാം നമ്പർ അങ്കണവാടി എന്നീ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് 29,30 തീയതികളിലും ഉപതി​രഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്ത് നിയോജക മണ്ഡല പരിധിക്കുളളിൽ വരുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിവസമായ 30നും പ്രാദേശിക അവധി പ്രഖ്യാപിച്ചതായി​ ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ അറി​യി​ച്ചു.