ബി.ജെ.പി അഭിനന്ദൻസഭ
Sunday 21 July 2024 12:10 AM IST
റാന്നി : പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് ചെയ്ത വോട്ടർമാർക്ക് നന്ദി അറിയിച്ച് ബി.ജെ.പി നേതൃത്വത്തിൽ നടന്ന അഭിനന്ദൻസഭ മേഖലാ ജനറൽ സെക്രട്ടറി പി.ആർ.ഷാജിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി അനിൽ കെ.ആന്റണി, ജില്ലാ ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്, സെക്രട്ടറിമാരായ അഡ്വ.ഷൈൻ ജി കുറുപ്പ്, ബിന്ദു പ്രകാശ്, റോയി മാത്യു , സംസ്ഥാന കൗൺസിലംഗങ്ങളായ എം.അയ്യപ്പൻകുട്ടി, പി.വി.അനോജ് കുമാർ, മണ്ഡലം പ്രസിഡന്റുമാരായ സിന എസ്.പണിക്കർ, സന്തോഷ് കുമാർ ,ജനറൽ സെക്രട്ടറിമാരായ അരുൺ അനിരുദ്ധൻ, സ്മിതാസുരേഷ്, എന്നിവർ പ്രസംഗിച്ചു.