രാംനാഥ് കോവിന്ദിന്റെ മനംകവർന്ന് കൊച്ചി
Sunday 21 July 2024 12:20 AM IST
കൊച്ചി: കൊച്ചി കായലിന്റെ സൗന്ദര്യം ആസ്വദിച്ച് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്നലെ വൈകിട്ടാണ് കുടുംബവുമൊത്ത് ഒരു മണിക്കൂറോളം അദ്ദേഹം കായൽ യാത്ര നടത്തിയത്. മൂന്ന് ദിവസത്തെ സ്വകാര്യ സന്ദർശനത്തിന് വെള്ളിയാഴ്ച വൈകിട്ട് കൊച്ചിയിൽ എത്തിയ അദ്ദേഹം ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് താമസം. പ്രത്യേകം സജ്ജീകരിച്ച യാനത്തിലായിരുന്നു കായൽ യാത്ര. ഉച്ചയ്ക്ക് ലുലു മാൾ സന്ദർശിച്ചു. ഇന്ന് തൃശൂരിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കും. വൈകിട്ട് ഗ്രാൻഡ് ഹയാത്തിലേക്ക് തിരിച്ചെത്തും. നാളെ പുലർച്ചെ ഡൽഹിയിലേക്ക് തിരിക്കും.