കേസുകൾ തീർപ്പാക്കാൻ സുപ്രീംകോടതി അദാലത്ത്
Sunday 21 July 2024 12:27 AM IST
കൊച്ചി: കേരളത്തിൽ നിന്നുള്ള 593 കേസുകൾ തീർപ്പാക്കാൻ സുപ്രീംകോടതി 29 മുതൽ ആഗസ്റ്റ് മൂന്നുവരെ പ്രത്യേക ലോക് അദാലത്ത് നടത്തും. സുപ്രീംകോടതിയുടെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണിത്. സിവിൽ കേസുകളും ഒത്തുതീർപ്പിന് സാദ്ധ്യതയുള്ള ക്രിമിനൽ കേസുകളുമാണ് അദാലത്തിൽ പരിഗണിക്കുക. ഇതിന് മുന്നോടിയായി കേസിലെ കക്ഷികളുമായി ലീഗൽ സർവീസസ് അതോറിട്ടിയുടെ നേതൃത്വത്തിൽ അതത് ജില്ലകളിൽ ചർച്ചകൾ നടത്തും. തുടർന്ന് സുപ്രീംകോടതി ഉത്തരവു പുറപ്പെടുവിക്കും. പരിഗണിക്കുന്ന 194 കേസുകളിൽ സർക്കാർ കക്ഷിയാണ്. അതും സർവീസ് വിഷയവുമായി ബന്ധപ്പെട്ടത്.