വിദ്യാർത്ഥിയ്ക്ക് വീട് കൈമാറി
Sunday 21 July 2024 12:02 AM IST
കുന്ദമംഗലം: മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ 40ാം വാർഷികാഘോഷത്തോടനുബന്ധിച്ച് നിർധന വിദ്യാർത്ഥികൾക്ക് വീട് നിർമ്മിച്ച് നൽക്കുന്ന "സഹപാഠിക്കൊരു സമ്മാനം " പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച രണ്ടാമത്തെ വീടിന്റെ താക്കോൽ ദാനം ബോബി ചെമ്മണൂർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് റിയാസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജാഫർ റിപ്പോർട്ട് അവതരിപ്പിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സന്തോഷ് , സ്കൂൾ മാനേജർ പി.കെ.സുലൈമാൻ, പ്രിൻസിപ്പൽ എം. സിറാജുദ്ദീൻ, പ്രധാനാദ്ധ്യാപകൻ ടി.കെ.ശാന്തകുമാർ, സലീന സിദ്ദീഖലി, സോഷ്മ സുർജിത്ത്, സലിം മുട്ടാഞ്ചേരി, പി അബ്ദുൽ റസാഖ്, പി.പി.മനോഹരൻ, നിർമ്മാണ കമ്മിറ്റി കൺവീനർ എ.പി.അബ്ദുറഹിമാൻ ഹുമൈദി, കെ.അബ്ദുൽ ഗഫാർ എന്നിവർ പ്രസംഗിച്ചു.