എൻ.ജി.ഒ യൂണിയൻ ജില്ലാ കൗൺസിൽ
Sunday 21 July 2024 12:02 AM IST
കൽപ്പറ്റ: എൻ.ഡി .എ സർക്കാർ രാജ്യത്തെ സിവിൽ സർവീസിനെ തകർക്കുന്ന നയങ്ങളുമായി മുന്നോട്ടുപോവുമ്പോൾ കേരളത്തിലെ ഇടതു സർക്കാർ സംരക്ഷിച്ചും വിപുലപ്പെടുത്തിയും മുന്നോട്ടുപോവുകയാണെന്ന് കേരള എൻ.ജി ഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം വിലയിരുത്തി. സംസ്ഥാന സെക്രട്ടറി പി.സുരേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമ്മേളന തീരുമാനങ്ങൾ എൻ.സിന്ധു റിപ്പോർട്ട് ചെയ്തു. ജില്ലാ പ്രസിഡന്റ് വി.ജെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലതിക .പി.ആർ, സുധീപ് എം.എസ്, ലിന്റുമോൾ സി.യു, നിധിൻ പി.വി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി കെ.ആർ. പ്രീതിയേയും കമ്മിറ്റിയിലേക്ക് എ.വേണു, സി.എം മിനി എന്നിവരെയും തെരഞ്ഞെടുത്തു.