സമ്മാനമൊരുക്കി അഴിയൂരിൽ ഗ്രാമസഭ
Sunday 21 July 2024 12:02 AM IST
വടകര: നറുക്കെടുപ്പിലൂടെ സമ്മാനമൊരുക്കി അഴിയൂർ 16ാം വാർഡ് ഗ്രാമസഭ മാതൃകയായി. ഗ്രാമസഭയിലെത്തുന്നവരിലെ ഭാഗ്യശാലിയ്ക്ക് ഒരു ചാക്ക് പൊന്നിയരി. സോപ്പ്, ചായപ്പൊടി, കാസ്റോൾ, ഗ്ലാസ് പാക്കറ്റുകൾ മറ്റ് നിരവധി പ്രോത്സാഹന സമ്മാനങ്ങളും നൽകി. ബംപർ സമ്മാനം ലഭിച്ച രമ്യയ്ക്ക് ഒരു ചാക്ക് അരി വാർഡ് വികസന സമിതി അംഗം രമേശൻ സി.പി. സമ്മാനിച്ചു. വിജയൻ.സി.വി, പുരുഷോത്തമൻ പി.വി, ഉപേന്ദ്രൻ.കെ, കരുണൻ.പി.വി, മുത്തു, സനൂജ്.ടി.പി എന്നിവർ മറ്റ് സമ്മാനങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സാലിം പുനത്തിൽ അദ്ധ്യക്ഷത വഹിച്ചു. സോജോ നെറ്റോ ഗുണഭോക്തൃ ലിസ്റ്റ് അവതരിപ്പിച്ചു. ബേബി.പി.വി, പ്രഭ എന്നിവർ നേതൃത്വം നൽകി.