ഷാഫി പറമ്പിൽ എം.പി കുന്ന്യോറമലയിലെത്തി
Sunday 21 July 2024 12:02 AM IST
കൊയിലാണ്ടി: ദേശീയപാതയ്ക്കായി കുന്നിടിച്ചതിനെ തുടർന്ന് മണ്ണിടിച്ചിലുണ്ടായ കുന്ന്യോറമല ഷാഫി പറമ്പിൽ എം.പി സന്ദർശിച്ചു. ഈ മാസം 24ന് സോയിൽ നെയിലിംഗ് ഡിസെെൻ ചെയ്തവരുൾപ്പെടെ വിദഗ്ദ്ധ സംഘം സ്ഥലം സന്ദർശിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. മണ്ണിടിച്ചിലിന് പരിഹാരം കണ്ടെത്താൻ കഴിയാത്ത സാഹചര്യമുണ്ടായാൽ സമീപ സ്ഥലങ്ങൾ കൂടി ദേശീയപാതയ്ക്ക് ഏറ്റെടുത്ത് താമസക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. മഠത്തിൽ നാണു, മഠത്തിൽ അബ്ദുറഹ്മാൻ, മുരളി തോറാേത്ത്, രാജേഷ് കീഴരിയൂർ, കൗൺസിലർ കെ.എം.സുമതി, എൻ.എച്ച്.എ.ഐ. പ്രോജക്ട് ഡയറക്ടർ ആശുദേഷ് സിൻഹ, അദാനി പ്രോജക്ട് ഡയറക്ടർ പ്രേംകുമാർ, വഗാഡ് പ്രോജക്ട് ഡയറക്ടർ രാജശേഖർ തുടങ്ങിയവരും എം.പിയ്ക്കൊപ്പം ഉണ്ടായിരുന്നു.