നാടുകാണി ചുരത്തിൽ റോഡിൽ വിള്ളൽ: പരിശോധന നടത്തി

Sunday 21 July 2024 12:00 AM IST

എ​ട​ക്ക​ര​:​ ​നാ​ടു​കാ​ണി​ ​ചു​ര​ത്തി​ൽ​ ​ജാ​റ​ത്തി​നും​ ​ക​ല്ല​ള​യ്ക്കു​മി​ട​യി​ൽ​ ​റോ​ഡി​ൽ​ ​വി​ള്ള​ലു​ണ്ടാ​യ​ ​ഭാ​ഗം​ ​പൊ​തു​മ​രാ​മ​ത്ത് ​നി​ര​ത്ത് ​വി​ഭാ​ഗം​ ​അ​സി.​എ​ക്സി​ക്യൂ​ട്ടീ​വ് ​എ​ൻ​ജി​നീ​യ​ർ​ ​കെ.​എ​സ്.​സ​ജീ​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​പ്രാ​ഥ​മി​ക​ ​പ​രി​ശോ​ധ​ന​യി​ൽ​ ​അ​പ​ക​ട​ ​സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ​അ​ദ്ദേ​ഹം​ ​അ​റി​യി​ച്ചു.​ 50​ ​സെ​ന്റീ​മീ​റ്റ​ർ​ ​വീ​തി​യി​ൽ​ ​എ​ട്ടു​ ​മീ​റ്റ​ർ​ ​നീ​ള​ത്തി​ലാ​ണ് ​റോ​ഡി​ൽ​ ​വി​ള്ള​ൽ​ ​കാ​ണ​പ്പെ​ടു​ന്ന​ത്.​ ​സ​മീ​പ​ത്തെ​ ​ഓ​വു​പാ​ല​ത്തി​ന്റെ​ ​അ​ടി​ഭാ​ഗ​വും​ ​മ​റ്റു​ ​ഭാ​ഗ​ങ്ങ​ളും​ ​വി​ശ​ദ​മാ​യി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തേ​ണ്ട​തു​ണ്ട്.​ ​മ​ഴ​യി​ൽ​ ​വി​ള്ള​ൽ​ ​ഏ​റി​വ​രു​ന്ന​ണ്ടോ​യെ​ന്ന് ​നി​രീ​ക്ഷി​ക്കും.​ ​റോ​ഡ് ​ന​വീ​ക​ര​ണ​ ​പ്ര​വൃ​ത്തി​ ​ന​ട​ത്തി​യ​ ​ഊ​രാ​ളു​ങ്ക​ൽ​ ​സൊ​സൈ​റ്റി​യുമാ​യി​ ​അ​ടു​ത്ത​ ​ചൊവ്വാഴ്ച​ ​വീ​ണ്ടും​ ​വി​ശ​ദ​മാ​യ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​മെ​ന്നും​ ​സം​ഘം​ ​അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച​ ​രാ​ത്രി​ ​പ​തി​നൊ​ന്നോ​ടെ​യാ​ണ് ​റോ​ഡി​ൽ​ ​വി​ള്ള​ൽ​ ​കാ​ണ​പ്പെ​ട്ട​ത്.​ ​പൊ​തു​മ​രാ​മ​ത്ത് ​നി​ര​ത്ത് ​വി​ഭാ​ഗ​വും​ ​വ​ഴി​ക്ക​ട​വ് ​പൊ​ലീ​സും​ ​സ്ഥ​ല​ത്തെ​ത്തി​ ​വി​ള്ള​ലു​ണ്ടാ​യ​ ​ഭാ​ഗ​ത്ത് ​റി​ബ്ബ​ൺ​ ​കെ​ട്ടി​ ​വാ​ഹ​ന​ ​അ​പ​ക​ട​ ​സാ​ദ്ധ്യ​ത​ ​ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.​ ​വി​ള്ള​ലു​ണ്ടാ​യ​ ​ഭാ​ഗ​ത്ത് ​വ​ൺ​വേ​ ​സം​വി​ധാ​നം​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​ചു​രം​ ​റോ​ഡി​ന്റെ​ ​മ​റ്റു​ ​ചി​ല​ ​ഭാ​ഗ​ങ്ങ​ളി​ലും​ ​സ​മാ​ന​രീ​തി​യി​ൽ​ ​ചെ​റി​യ​ ​തോ​തി​ൽ​ ​റോ​ഡ് ​താ​ഴ്ന്ന​താ​യി​ ​കാ​ണു​ന്നു​ണ്ട്.​ ​ഇ​വി​ട​ങ്ങ​ളി​ലും​ ​ചൊ​വ്വാ​ഴ്ച​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.