നിലമ്പൂരിൽ റെയിൽവേ അടിപ്പാത നിർമ്മാണം നീളുന്നു

Sunday 21 July 2024 12:07 AM IST

നി​ല​മ്പൂ​ർ​:​ ​നി​ല​മ്പൂ​രി​ൽ​ ​റെ​യി​ൽ​വേ​ ​അ​ടി​പ്പാ​ത​ ​നി​ർ​മ്മാ​ണം​ ​ഇ​ഴ​ഞ്ഞു​ ​നീ​ങ്ങു​ന്ന​ത് ​യാ​ത്ര​ക്കാ​രെ​ ​ദു​രി​ത​ത്തി​ലാ​ക്കു​ന്നു.​ ​കാ​ലാ​വ​സ്ഥ​ ​അ​നു​കൂ​ല​മാ​യാ​ൽ​ ​മാ​ത്ര​മേ​ ​ഇ​നി​ ​പ്ര​വൃ​ത്തി​ ​ആ​രം​ഭി​ക്കൂ.​ ​റോ​ഡി​ന് ​കു​ഴി​യെ​ടു​ത്ത​ ​ഭാ​ഗ​ത്തെ​ ​വെ​ള്ള​ക്കെ​ട്ടും​ ​അ​പ​ക​ട​ ​ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു.​ ​അ​ടി​പ്പാ​ത​ ​നി​ർ​മ്മാ​ണ​ത്തി​ന്റെ​ ​പേ​രി​ൽ​ ​മാ​സ​ങ്ങ​ളാ​യി​ ​നി​ല​മ്പൂ​ർ​ ​പെ​രു​മ്പി​ലാ​വ് ​പാ​ത​യി​ൽ ​ ​യാ​ത്രാ​ ​ദു​രി​തം​ ​ജ​നം​ ​അ​നു​ഭ​വി​ക്കു​ക​യാ​ണ്.​ ​ആ​ശു​പ​ത്രി​ ​കേ​സു​ക​ൾ​ ​വ​രെ​ ​കി​ലോ​മീ​റ്റ​റു​ക​ളോ​ളം​ ​ചു​റ്റി​ ​വ​ള​ഞ്ഞാ​ണ് ​പോ​കു​ന്ന​ത്.​ ​പ്ര​ധാ​ന​പാ​ത​ ​അ​ട​ച്ചി​ട്ട​തോ​ടെ​ ​ഊ​ടു​വ​ഴി​ക​ളിലും വാ​ഹ​ന​ങ്ങ​ളു​ടെ​ ​തി​ര​ക്കു​മൂ​ലം​ ​ഗ​താ​ഗ​ത​ ​ത​ട​സ​ങ്ങ​ൾ പ​തി​വു​കാ​ഴ്ച​യാ​യി.​ ​ബ​ദ​ൽ​ ​സം​വി​ധാ​ന​മാ​യി​ ​മാ​റി​യി​രു​ന്ന​ ​രാ​മം​കു​ത്ത് ​അ​ടി​പ്പാ​ത​യി​ലും​ ​മ​ഴ​യെ​ ​തു​ട​ർ​ന്ന് ​ഗ​താ​ഗ​ത​ ​ത​ട​സം​ ​നേ​രി​ടു​ന്നു​ണ്ട്.​ ​മ​ഴ​ ​ശ​ക്ത​മാ​യ​തോ​ടെ​ ​പ​ല​ ​റോ​ഡു​ക​ളു​ടെ​ ​അ​രി​കു​ക​ളും​ ​അ​പ​ക​ടാ​വ​സ്ഥ​യി​ലാണ്.​ ​റെ​യി​ൽ​വേ​യു​ടെ​ ​സി​ഗ്ന​ൽ​ ​കേ​ബി​ളു​ക​ളും​ ​വാ​ട്ട​ർ​ ​അ​തോ​റി​റ്റി​യു​ടെ​ ​പൈ​പ്പ് ​ലൈ​നും​ ​അ​ലൈ​ൻ​മെ​ന്റി​ൽ​ ​വ​ന്ന​താ​ണ് ​ത​ട​സ​മാ​യ​ത്.​ ​ജ​ല​ ​അ​തോ​റി​റ്റി​യു​ടെ​ ​പൈ​പ്പ് ​മാ​റ്റ​ൽ​ ​വൈ​കു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ് ​പ്ര​വൃ​ത്തി​ ​ഇ​ഴ​ഞ്ഞ​ത്.​ ​ഏ​പ്രി​ൽ​ 27​ ​നാ​ണ് ​ഇ​വി​ടം​ ​മ​ണ്ണ് ​നീ​ക്കി​ ​തു​ട​ങ്ങി​യ​ത്.​ ​ആ​റു​മാ​സം​ ​കൊ​ണ്ട് ​തീ​ർ​ക്കേ​ണ്ട​ ​പ്ര​വൃ​ത്തി​ ​പൂ​ർ​ത്തി​യാ​വാ​ൻ​ ​ഒ​രു​ ​വ​ർ​ഷ​മെ​ങ്കി​ലും​ ​എ​ടു​ക്കു​മെ​ന്നാ​ണ് ​സൂ​ചന