പുന്നപ്ര- വയലാർ സമരഭടൻ കെ.എ.പി അന്തരിച്ചു

Sunday 21 July 2024 12:00 AM IST

തിരുവനന്തപുരം: പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത ആലപ്പുഴ അരീക്കുറ്റി സ്വദേശി കെ.എ.പി അരീക്കുറ്രിയെന്ന കെ.എ. പത്മനാഭൻ (96) വെള്ളിയാഴ്ച രാത്രി അന്തരിച്ചു. തിരുവനന്തപുരം ചാക്ക കരിക്കകത്തെ വാടക വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യ രത്നാവതി നേരത്തെ നിര്യാതയായി. മക്കളില്ല.

പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം പൊതുപ്രവർത്തകൻ ചാക്ക മദനന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി മുട്ടത്തറ മോക്ഷകവാടത്തിൽ സംസ്‌കരിച്ചു. കൗമാരകാലത്താണ് പദ്മനാഭൻ സമരത്തിനിറങ്ങിയത്. പൊലീസ് പിടികൂടുമെന്നായപ്പോൾ മുഹമ്മയിൽ നിന്നു തൊണ്ടുമായി പുറപ്പെട്ട വളളത്തിൽ കയറി ചാക്കയിലെത്തുകയായിരുന്നു. 2013 ജൂലായ് 14ന് പ്രസിദ്ധീകരിച്ച വാരാന്ത്യകൗമുദിയിലൂടെയാണ് കെ.എ.പിയെ കുറിച്ച് പുറംലോകം അറിഞ്ഞത്. ലോട്ടറിവിറ്റായിരുന്നു അദ്ദേഹം ഉപജീവനം നടത്തിയിരുന്നത്.

കു​ചേ​ല​നെ​പ്പോ​ലെ​ ​വി.​എ​സി​നു​ ​മു​ന്നി​ലെ​ത്തി​യ​ ​കെ.​എ.​പി

കോ​വ​ളം​ ​സ​തീ​ഷ്‌​കു​മാർ

തി​രു​വ​ന​ന്ത​പു​രം​:​ ​പു​ന്ന​പ്ര​ ​വ​യ​ലാ​ർ​ ​സ​മ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​വീ​ടു​വി​ട്ടി​റ​ങ്ങി​യ​ ​പ​യ്യ​ൻ.​ ​ഒ​ടു​വി​ൽ​ ​പൊ​ലീ​സി​ന്റെ​ ​മ​ർ​ദ്ദ​ന​ത്തി​ൽ​ ​നി​ന്നു​ ​ര​ക്ഷ​പ്പെ​ടു​ന്ന​തി​നു​ ​വേ​ണ്ടി​ ​ആ​ല​പ്പു​ഴ​ ​മു​ഹ​മ്മ​യി​ൽ​ ​നി​ന്നു​ ​വ​ള്ള​ത്തി​ൽ​ ​ക​യ​റി​ ​എ​ത്തി​യ​ത് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ചാ​ക്ക​യി​ൽ.​ ​ഇ​വി​ടെ​ ​എ​ത്തി​യ​ ​ശേ​ഷ​വും​ ​പാ​ർ​ട്ടി​യു​ടെ​ ​ആ​ശ​യ​ങ്ങ​ൾ​ ​പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു​ ​വേ​ണ്ടി​ ​നാ​ട​കാ​വ​ത​ര​ണ​ങ്ങ​ൾ.​ ​ഒ​ടു​വി​ൽ​ ​വാ​ട​ക​ ​വീ​ട്ടി​ൽ​ ​കെ.​എ.​പി.​ ​അ​രീ​ക്കു​റ്റി​യെ​ന്ന​ ​കെ.​എ.​പ​ദ്മ​നാ​ഭ​ന്റെ​ ​ജീ​വി​ത​ത്തി​ന് ​തി​ര​ശ്ശീ​ല. പു​ന്ന​പ്ര​ ​വ​യ​ലാ​ർ​ ​സ​മ​ര​മു​ഖ​ത്തു​ ​വ​ച്ച് ​വി.​എ​സ്.​ ​അ​ച്യു​താ​ന​ന്ദ​നെ​ ​ക​ണ്ട​ശേ​ഷം​ ​പി​ന്നെ​ ​കെ.​എ.​പി.​ ​അ​രീ​ക്കു​റ്റി​ ​വി.​എ​സി​നെ​ ​കാ​ണു​ന്ന​ത് 85​-ാം​ ​വ​യ​സി​ലാ​ണ്.​ ​അ​ന്ന് ​സം​സാ​ര​ത്തി​നി​ട​യി​ൽ​ ​വി.​എ​സി​നോ​ട് ​കെ.​എ.​പി​ ​പ​റ​ഞ്ഞു​ ​ശ്രീ​കൃ​ഷ്ണ​നെ​ ​കാ​ണാ​ൻ​ ​പോ​യ​ ​കു​ചേ​ല​നെ​പ്പോ​ലെ​യാ​ണ് ​ഞാ​ൻ​ ​വ​ന്ന​ത്.​ ​അ​ത് ​കേ​ട്ട​പ്പോ​ൾ​ ​വി.​എ​സി​നു​ ​ചി​രി​വ​ന്നു '​'​ശ്രീ​കൃ​ഷ്ണ​നെ​ ​ക​ണ്ട​പ്പോ​ൾ​ ​കു​ചേ​ല​ന്റെ​ ​ദാ​രി​ദ്ര്യം​ ​മാ​റി.​ ​അ​തു​പോ​ല​ത്തെ​ ​മാ​ജി​ക്കൊ​ന്നും​ ​എ​നി​ക്ക​റി​യി​ല്ല.​'' '​'​എ​നി​ക്കൊ​ന്ന് ​കാ​ണ​ണ​മെ​ന്നേ​ ​ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​നേ​ട​ണ​മെ​ന്ന് ​ആ​ഗ്ര​ഹ​മി​ല്ല.​'​'​ ​കെ.​എ.​പി.​ ​അ​രീ​ക്കു​റ്റി​യു​ടെ​ ​മ​റു​പ​ടി.​ ​പി​ന്നെ​ ​അ​വ​ർ​ ​പു​ന്ന​പ്ര​ ​വ​യ​ലാ​ർ​ ​സ​മ​ര​ത്തെ​പ്പ​റ്റി​ ​സം​സാ​രി​ച്ചി​രു​ന്നു​-​ ​ഇ​ത് ​സം​ഭ​വി​ച്ച​ത് 2013​ ​ജൂ​ലാ​യ് 19​നാ​യി​രു​ന്നു.​ ​ഈ​ ​കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ​നി​മി​ത്ത​മാ​യ​ത് ​കേ​ര​ള​കൗ​മു​ദി​യും. ജൂ​ലാ​യ് 14​നു​ ​പു​റ​ത്തി​റ​ങ്ങി​യ​ ​വാ​ര​ന്ത്യ​കൗ​മു​ദി​യി​ലാ​ണ് ​വി.​എ​സി​നെ​ ​കാ​ണ​ണ​മെ​ന്ന​ ​മോ​ഹം​ ​കെ.​എ.​പി​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ ​തി​രു​വ​ന​ന്ത​പു​ര​ത്തും​ ​പാ​ർ​ട്ടി​യു​ടെ​ ​ആ​ശ​യ​ങ്ങ​ൾ​ ​പ്ര​ച​രി​പ്പി​ക്കാ​ൻ​ ​കെ.​എ.​പി​ ​നാ​ട​ക​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ച്ച​തും​ ​മ​റ്റും​ ​വാ​ര​ന്ത്യ​കൗ​മു​ദി​യി​ൽ​ ​വാ​യി​ച്ച​റി​ഞ്ഞ​ ​വി.​എ​സ് ​കെ.​എ.​പി​യെ​ ​കു​റി​ച്ച് ​അ​ന്വേ​ഷി​ച്ചു.​ ​നി​ത്യ​വൃ​ത്തി​ക്കാ​യി​ ​ചാ​ക്ക​യി​ൽ​ ​ലോ​ട്ട​റി​ ​ക​ച്ച​വ​ടം​ ​ന​ട​ത്തു​ന്ന​ ​പ​ദ്മ​നാ​ഭ​നെ​ ​അ​ങ്ങോ​ട്ടു​പോ​യി​ ​കാ​ണാ​നാ​യി​രു​ന്നു​ ​വി.​എ​സി​ന്റെ​ ​തീ​രു​മാ​നം.​ ​എ​ന്നാ​ൽ​ ​കാ​ലാ​വ​സ്ഥ​ ​മോ​ശ​മാ​യ​തി​നാ​ൽ​ ​പ​ല​പ്പോ​ഴും​ ​മാ​റ്റി​വ​ച്ചു.​ ​പി​ന്നീ​ട് ​ക​ന്റോ​ൺ​മെ​ന്റ് ​ഹൗ​സി​ലേ​ക്ക് ​വി.​എ​സ് ​അ​ദ്ദേ​ഹ​ത്തെ​ ​ക്ഷ​ണി​ച്ചു.​ ​പേ​ട്ട​ ​മി​ന​ർ​വ​ ​പ്ര​സി​ന്റെ​ ​ഉ​ട​മ​ ​വി​മ​ൽ​ ​മി​ന​ർ​വ​യ്ക്കൊ​പ്പ​മാ​യി​രു​ന്ന​ ​കൂ​ടി​ക്കാ​ഴ്ച.​ ​സം​സാ​ര​ത്തി​നി​ട​യി​ൽ​ ​വി.​എ​സ് ​ചോ​ദി​ച്ചു.​ ​ഇ​പ്പോ​ൾ​ ​പാ​ർ​ട്ടി​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് ​എ​ന്ത്?​ ​അ​ന്ന​ത്തെ​ ​പാ​‌​ർ​ട്ടി​യ​ല്ല,​ ​ഇ​ന്ന​ത്തെ​ ​പാ​ർ​ട്ടി.​ ​ഇ​പ്പോ​ഴ​ത്തെ​ ​പാ​ർ​ട്ടി​ന​യ​ങ്ങ​ളോ​ട് ​യോ​ജി​ക്കാ​നാ​കാ​ത്ത​തു​കൊ​ണ്ട് ​ഞാ​ൻ​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​നം​ ​വേ​ണ്ടെ​ന്നു​ ​വ​ച്ചു. പ​തി​നെ​ട്ടാം​ ​വ​യ​സി​ൽ​ ​വ​യ​ലാ​ർ​ ​സ​മ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ക​യ​ർ​തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു​ ​ആ​ല​പ്പു​ഴ​ ​അ​രീ​ക്കു​റ്റി​ ​ഗ്രാ​മ​ത്തി​ലെ​ ​കെ.​എ.​പ​ദ്മ​നാ​ഭ​ൻ.​ ​പു​ന്ന​പ്ര​-​ ​വ​യ​ലാ​ർ​ ​സ​മ​ര​നാ​യ​ക​നാ​യ​ ​വി.​എ​സ് ​വ​യ​ലാ​ർ​ ​സ​മ​ര​കാ​ല​ത്ത് ​അ​വി​ടെ​ ​എ​ത്തി​യ​പ്പോ​ൾ​ ​നേ​രി​ൽ​ ​ക​ണ്ട​താ​ണ്.​ ​പി​ന്നീ​ട് ​പാ​ർ​ട്ടി​ ​നേ​തൃ​സ്ഥാ​ന​ത്തേ​ക്കും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​ദ​വി​യി​ലേ​ക്കും​ ​വി.​എ​സ് ​ന​ട​ന്നു​ ​ക​യ​റി​യ​പ്പോ​ൾ​ ​സ​ന്തോ​ഷി​ച്ചു.