കേരള സ്‌ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷന്റെ ഏഴാം സ്ഥാപക ദിനാഘോഷം
Sunday 21 July 2024 12:14 AM IST
മലപ്പുറം: കേരള സ്‌ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷന്റെ ഏഴാം സ്ഥാപക ദിനാഘോഷം പൂക്കോട്ടൂർ എ.ആർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സംസ്ഥാന രക്ഷാധികാരി പി.പി. മെഹബൂബ് ഉദ്ഘാടനം ചെയ്തു. മേഖലയ്ക്ക് ഹരിത കർമ്മസേനയുടെ യൂസർ ഫീ ഒഴിവാക്കിയ മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി, മുൻകൈയെടുത്ത നഗരസഭ കൗൺസിലർ കെ.പി.എ. ഷെരീഫ് എന്നിവരെ ആദരിച്ചു. ജി.എസ്.ടി ജോയിന്റ് കമ്മിഷണർ ഇന്റലിജിൻസ് അശോകൻ, മൻസൂർ, കൃഷ്ണപ്രിയൻ എന്നിവർ ക്ലാസ്സെടുത്തു. ജില്ലാ പ്രസിഡന്റ് അസീസ് വാക്കത്തൊടിക അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുരേന്ദ്രൻ സ്വാഗതവും ജില്ലാ ട്രഷറർ അലി അക്ബർ നന്ദിയും പറഞ്ഞു.