അട്ടപ്പാടി ഭൂസമര നേതാവ് സുകുമാരൻ അറസ്റ്റിൽ

Sunday 21 July 2024 12:00 AM IST

അഗളി: അട്ടപ്പാടിയിൽ ദേശീയ അവാർഡ് ജേതാവും ഗായികയുമായ നഞ്ചിയമ്മയുടെ ഭൂസമരത്തിനടക്കം നേതൃത്വം നൽകിയ സാമൂഹിക പ്രവർത്തകൻ എം.സുകുമാരനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പാലുവാങ്ങാൻ പോയ സുകുമാരൻ മടങ്ങിവരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഗാന്ധിപുരം പൊലീസ് സ്റ്റേഷനിലെ എഫ്‌.ഐ.ആർ പ്രകാരം തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തതായി അറിഞ്ഞതെന്ന് മകൻ വ്യക്തമാക്കി. തമിഴ്നാട് അതിർത്തിയിൽ ഭൂമി വാങ്ങിയവരെ ഭീഷണിപ്പെടുത്തി സാമൂഹിക മാദ്ധ്യമങ്ങളിൽ തെറ്റായി പ്രചാരണം നടത്തി എന്ന കേസിലാണ് അറസ്റ്റ്. അഗളിയിൽ നിന്ന് അറസ്റ്റ് ചെയ്ത സുകുമാരനെ കോയമ്പത്തൂർ കാട്ടൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

മാ​വോ​യി​സ്റ്റ് ​മേ​നോ​ജ്
എ.​ടി.​എ​സ് ​ക​സ്റ്റ​ഡി​യിൽ

കൊ​ച്ചി​:​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​അ​റ​സ്റ്റി​ലാ​യ​ ​മാ​വോ​യി​സ്റ്റ് ​നേ​താ​വ് ​തൃ​ശൂ​ർ​ ​ഏ​വ​ണ്ണൂ​ർ​ ​പ​ടി​ഞ്ഞാ​റ​ത്ത​റ​ ​വീ​ട്ടി​ൽ​ ​മ​നോ​ജി​നെ​ ​(31​)​ ​കോ​ട​തി​ ​ആ​റു​ ​ദി​വ​സം​ ​തീ​വ്ര​വാ​ദ​ ​വി​രു​ദ്ധ​ ​സ്‌​ക്വാ​ഡി​ന്റെ​ ​(​എ.​ടി.​എ​സ്)​ ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ട്ടു.​ ​പ്ര​തി​യെ​ ​മാ​ന​സി​ക​മാ​യോ​ ​ശാ​രീ​രി​ക​മാ​യോ​ ​പീ​ഡി​പ്പി​ക്ക​രു​തെ​ന്ന് ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​പ്ര​തി​യു​ൾ​പ്പെ​ട്ട​ ​മാ​വോ​യി​സ്റ്റ് ​ക​ബ​നി​ദ​ളം​ ​അം​ഗ​ങ്ങ​ളെ​ ​ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ടെ​ന്ന് ​എ.​ടി.​എ​സ് ​കോ​ട​തി​യെ​ ​അ​റി​യി​ച്ചു.​ ​ആ​യു​ധ​ങ്ങ​ളും​ ​ക​ണ്ടെ​ത്ത​ണം.​ ​ഇ​യാ​ളെ​ ​ഉ​ച്ച​യോ​ടെ​ ​നെ​ടു​മ്പാ​ശേ​രി​യി​ലെ​ ​എ.​ടി.​എ​സ് ​ആ​സ്ഥാ​ന​ത്ത് ​എ​ത്തി​ച്ച് ​ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്.​ 14​ ​യു.​എ.​പി.​എ​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​യാ​ണ്.​ ​ഈ​ ​കേ​സു​ക​ളി​ലെ​ല്ലാം​ ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തും.

വി​ദ്യാ​ഭ്യാ​സ​ ​ഗ്രാ​ന്റ്:
സം​ഘ​ട​ന​കൾ
പ്ര​ക്ഷോ​ഭ​ത്തി​ന്

കൊ​ച്ചി​:​ ​കേ​ന്ദ്ര,​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ ​ആ​ദി​വാ​സി​ ​-​ ​ദ​ളി​ത് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് ​ആ​രോ​പി​ച്ച് ​ഇ​-​ഗ്രാ​ന്റ്സ് ​സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ​ ​നേ​ത​‌ൃ​ത്വ​ത്തി​ൽ​ 27​ന് ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​ധ​ർ​ണ​യും​ ​രാ​ജ്ഭ​വ​ൻ​ ​മാ​ർ​ച്ചും​ ​ന​ട​ത്തും.
ഇ​-​ഗ്രാ​ന്റ്സ് ​അ​പേ​ക്ഷ​ക​ർ​ക്ക് ​ര​ണ്ട​ര​ല​ക്ഷം​ ​രൂ​പ​ ​വ​രു​മാ​ന​പ​രി​ധി​ ​നി​ശ്ച​യി​ച്ച​ത് ​റ​ദ്ദാ​ക്കു​ക,​ ​ഗ്രാ​ന്റു​ക​ൾ​ ​പ്ര​തി​മാ​സം​ ​ന​ൽ​കു​ക,​ ​ഇ​-​ഗ്രാ​ന്റ്സ് ​കു​ടി​ശി​ക​ ​കൊ​ടു​ത്തു​തീ​ർ​ക്കു​ക,​ ​ഹോ​സ്റ്റ​ൽ​ ​അ​ല​വ​ൻ​സും​ ​മ​റ്റ് ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​പ​രി​ഷ്‌​ക​രി​ക്കു​ക,​ ​അ​ല​വ​ൻ​സു​ക​ൾ​ ​വ​ർ​ഷ​ത്തി​ൽ​ ​ഒ​രി​ക്ക​ലെ​ന്ന​ ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ് ​പു​നഃ​പ​രി​ശോ​ധി​ക്കു​ക​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ​പ്ര​ക്ഷോ​ഭം.
ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മാ​ന​വീ​യം​ ​വീ​ഥി​യി​ൽ​ ​ആ​ദി​വാ​സി​ ​-​ ​ദ​ളി​ത് ​സ്റ്റു​ഡ​ന്റ്‌​സ് ​തി​യേ​റ്റ​ർ​ ​മൂ​വ്‌​മെ​ന്റി​ന്റെ​ ​'​എ​ങ്ക​ളെ​ ​ഒ​ച്ചെ​"​ ​നാ​ട​ക​വും​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​സാം​സ്‌​കാ​രി​ക​ ​പ​രി​പാ​ടി​ക​ളും​ ​അ​ര​ങ്ങേ​റു​മെ​ന്ന് ​കോ​ഓ​ർ​ഡി​നേ​റ്റ​ർ​ ​എം.​ ​ഗീ​താ​ന​ന്ദ​ൻ​ ​അ​റി​യി​ച്ചു.