സമഗ്ര സുരക്ഷിതത്വ പദ്ധതി നടപ്പാക്കണം
Sunday 21 July 2024 12:22 AM IST
കോഴിക്കോട്: സംസ്ഥാനത്തെ അസംഘടിത മേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികൾക്കും സമഗ്ര സുരക്ഷിതത്വ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കണമെന്ന് കേരള ഇൻഡസ്ട്രിയൽ റൂറൽ ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (ഐ.എൻ.ടി.യു.സി)
സംസ്ഥാന പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ. എം.പി പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ നാഷണൽ സാലറീഡ് എംപ്ലോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ദേശീയ വൈസ് പ്രസിഡന്റ് എം.കെ.ബീരാൻ മുഖ്യപ്രഭാഷണം നടത്തി. ബാബു കുര്യാക്കോസ്, അഡ്വ. കെ.എം കാദിരി, പി.പി.വിജയകുമാർ, ടി.ടി പൗലോസ്, കെ.ഹരീന്ദ്രൻ, എം.പി. രാമകൃഷ്ണൻ, അഡ്വ.എ.വി.രാജീവ് , അബ്ദുൾ റസാക്ക്, എം.സതീഷ്‌കുമാർ, മറിയക്കുട്ടി വർഗീസ്, ആന്റണി റോബർട്ട് , ലിൻസി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.