എ.കെ.ജി സെന്റർ: സുധാകരനും സതീശനും സമൻസ്
Sunday 21 July 2024 12:28 AM IST
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണം സംബന്ധിച്ച സ്വകാര്യ ഹർജിയിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോടതിയുടെ സമൻസ്. കേസിൽ സാക്ഷികളായ ഇരുവരും സെപ്തംബർ 29ന് കോടതിയിൽ നേരിട്ടെത്തി മൊഴി നൽകണം. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നാം കോടതിയാണ് ഇരുവർക്കും സമൻസ് അയച്ചത്. 2023 ജൂൺ 30ന് രാത്രി 11.30നാണ് എ.കെ.ജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം വാർത്താസമ്മേളനം നടത്തിയ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും കേന്ദ്ര കമ്മറ്റി അംഗം പി.കെ. ശ്രീമതിയും വസ്തുതകൾ മനസിലാക്കുന്നതിന് മുൻപ് കലാപ ആഹ്വാനം നൽകിയെന്നതാണ് സ്വകാര്യ ഹർജി. ഹർജി ആദ്യം മജിസ്‌ട്രേറ്റ് കോടതി നിരസിച്ചെങ്കിലും ജില്ലാ കോടതി മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കി.