ആയുഷ്മാൻ മന്ദിർ
Monday 22 July 2024 1:23 AM IST
ആലത്തൂർ: പഞ്ചായത്ത് ആയുഷ്മാൻ ആരോഗ്യ മന്ദിർ നിർമ്മാണോദ്ഘാടനം കെ.രാധാകൃഷ്ണൻ എം.പി നിർവ്വഹിച്ചു. ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൈനി അദ്ധ്യക്ഷയായി. കെ.ഡി.പ്രസേനൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രൻ പരുവക്കൽ, സ്ഥിരം സമിതി ചെയർപേഴ്സൺ എസ്.ഫസീല, പഞ്ചായത്തംഗം ലീല ശശി, എൻ.എച്ച്.എം ഡി.പി.എം ടി.വി.റോഷ്, സെക്രട്ടറി കെ.ജി.ദിമിത്രോവ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ആർ.അജയകുമാർ എന്നിവർ സംസാരിച്ചു.