ഉപകരണ വിതരണം
Monday 22 July 2024 1:24 AM IST
തൃത്താല: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കായി നടത്തി വരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി എം.ബി.രാജേഷ് അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി.റജീന അദ്ധ്യക്ഷയായി. 10 ലക്ഷം രൂപ വിനിയോഗിച്ചാണ് 58 പേർക്ക് സഹായ ഉപകരണങ്ങൾ നൽകിയത്. വികലാംഗ ക്ഷേമ കോർപറേഷൻ വഴിയാണ് ഉപകരണങ്ങൾ ലഭ്യമാക്കിയത്. രണ്ടുതവണ മെഡിക്കൽ ക്യാമ്പ് നടത്തിയാണ് ആവശ്യമുള്ള ഉപകരണങ്ങൾ നിർണയിച്ചത്. ഇലക്ട്രിക് വീൽചെയർ, കമ്മോഡ് ചെയർ, തെറാപ്പി മാറ്റ്, വാക്കിംഗ് സ്റ്റിക്ക്, തെറാപ്പി ബോൾ എന്നിവ വിതരണം ചെയ്തു.