മാരത്തോൺ മത്സരം
Monday 22 July 2024 1:25 AM IST
പാലക്കാട്: കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും ചേർന്ന് യുവജനങ്ങൾക്കിടയിൽ എച്ച്.ഐ.വി/എയ്ഡ്സ് അവബോധം ഉണ്ടാക്കുന്നതിനായി മാരത്തോൺ മത്സരം സംഘടിപ്പിക്കുന്നു. 17 മുതൽ 25 വയസിനിടെ പ്രായമുള്ള സ്ത്രീ, പുരുഷൻ, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കായാണ് ഓട്ടമത്സരം സംഘടിപ്പിക്കുന്നത്. പോളിടെക്നിക്ക്, പാരാമെഡിക്കൽ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള കോളേജുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. കാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും. ഒന്നാം സ്ഥാനം നേടുന്നവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. 9446396166, 9567772462 എന്നീ നമ്പറുകളിൽ 27ന് മുമ്പ് രജിസ്റ്റർ ചെയ്യണം.