ഗുരുപൂർണിമ ആഘോഷം ഇന്ന്

Sunday 21 July 2024 1:01 AM IST

കൊല്ലം: ആനന്ദവല്ലീശ്വരം തോപ്പിൽക്കടവ് ആർട്ട്‌ ഒഫ് ലിവിംഗ് ആശ്രമത്തിലെ ഗുരുപൂർണിമ ആഘോഷം ഇന്ന് നടക്കും. രാവിലെ 7ന് ഗുരുപുർണിമ സ്പെഷ്യൽ ഫോളോഅപ്പ് ക്ലാസ്‌. ആർട്ട്‌ ഒഫ് ലിവിംഗ് ഹാപ്പിനസ് പ്രോഗ്രാം ചെയ്തിട്ടുള്ളവർക്കായുള്ള ഫോളോ അപ്പ് ക്ലാസിൽ ഗുരുദേവിന്റെ ശബ്ദത്തിലുള്ള ദൈർഘ്യമേറിയ സുദർശന ക്രിയയും യോഗയും ധ്യാനവും നടക്കും. ആർട്ട്‌ ഒഫ് ലിവിംഗ് സീനിയർ ഫാക്കൽറ്റി കെ.എൻ.ആറുമുഖം നേതൃത്വം നൽകും. 10 മുതൽ ഗുരുഗീതാ പാരായണം. വൈകിട്ട് 5ന് ജില്ലാതല ആഘോഷപരിപാടികൾക്ക് തുടക്കം. ഗുരുപൂജ പണ്ഡിറ്റുകൾ ചേർന്ന് നടത്തുന്ന മഹാഗുരുപൂജ, സത്സംഗ് എന്നിവയ്ക്കുശേഷം ഗുരുതത്വം, ഗുരുപൂർണിമ, ഒരു സത്ഗുരുവിന്റെ അനിവാര്യത എന്ന വിഷയത്തിൽ ആശ പ്രദീപ് (ഗുരുദേവ കലാനികേതൻ, കോട്ടയം) പ്രഭാഷണം നടത്തും. പൊതുസമ്മേളനത്തിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യാതിഥിയാകും. തുടർന്ന് ഗുരുപൂർണിമ സ്പെഷ്യൽ മെഡിറ്റേഷനും പ്രസാദവിതരണവും അന്നദാനവും.