മാലാഖക്കൂട്ടം പദ്ധതി: അപേക്ഷ ക്ഷണിച്ചു

Sunday 21 July 2024 1:08 AM IST

കൊല്ലം: മാലാഖക്കൂട്ടം പദ്ധതിയിലേക്ക് പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് അപേക്ഷിക്കാം. പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ ബി.എസ്‌സി നഴ്സിംഗ്, ജനറൽ നഴ്സിംഗ് പാസായതും കേരള നഴ്സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തവരുമായിരിക്കണം അപേക്ഷകർ. മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പരിധിയിലുള്ളവർ അപേക്ഷിക്കേണ്ടതില്ല. അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷകൾ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം 31നകം ജില്ലാ പട്ടിക ജാതി വികസന ഓഫീസിൽ ഹാജരാകണം. അപേക്ഷകൾ ജില്ലാ പട്ടിക ജാതി വികസന ഓഫീസിൽ നിന്നും ബ്ളോക്ക് പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0474 27949996.