വാട്‌സ്ആപ്പിനെതിരായ കേസ് ഡൽഹിക്ക് മാറ്റാൻ അനുമതി

Sunday 21 July 2024 1:22 AM IST

കൊച്ചി: വാട്‌സാപ്പിൽ അശ്ലീല പോസ്റ്റ് പ്രചരിപ്പിച്ചവരുടെ വിവരങ്ങൾ നൽകാത്തതിന് വാട്‌സ്ആപ്പിന്റെ ഇന്ത്യൻ പ്രതിനിധി നേരിട്ട് ഹാജരാകണമെന്ന തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നോട്ടീസിനെ ചോദ്യം ചെയ്ത് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി പരിഗണിക്കും. ഹർജി ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചു. നേരത്തെ സുപ്രിംകോടതിയുടെ ഉത്തരവിനെ തുടർന്ന് സമാനമായ പത്തോളം കേസുകൾ ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു വാട്‌സ്ആപ്പിന്റെ അപേക്ഷ.

കിളിമാനൂരിലെ വീട്ടമ്മയുടെ പരാതിയിലാണ് സൈബർ പൊലീസ് കേസെടുത്തത്. അശ്ലീല പരാമർശം ആദ്യം പോസ്റ്റ് ചെയ്തത് ആരാണെന്ന് അറിയിക്കാൻ വാട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടു. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉള്ളതിനാൽ ഈ വിവരം നൽകാൻ കഴിയില്ലെന്നായിരുന്നു മറുപടി. തുടർന്നാണ് പ്രതിനിധി നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.

Advertisement
Advertisement