'വിദ്യാഭ്യാസമേഖലയിൽ മുസ്ലീം സമുദായം മുന്നേറണം'
കൊച്ചി: പുല്ലേപ്പടി ദാറുൽ ഉലൂം കോംപ്ലക്‌സിൽ ദാറുൽ ഉലൂം തഹ്ഫീളുൽ ഖുർആൻ ഹിഫ്‌ള് കോളേജിന്റെ പുതിയ ബ്ലോക്ക് അഡ്വ.ഹാരീസ് ബീരാൻ എം.പി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ മുസ്ലിം സമുദായം ഇനിയും ഏറെ മുന്നേറേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി വ്യക്തിപരവും സാമൂഹികവുമായ ഉന്നമനത്തിന് ഉപകാരപ്പെടുന്ന രീതിയിൽ പുതുതലമുറയെ വാർത്തെടുക്കാൻ സമുദായ നേതാക്കൾ കൂടുതൽ ജാഗ്രത കാണിക്കണം. മാനേജർ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് അദ്ധ്യക്ഷനായി. പുതിയ ബാച്ചിന്റെ ഉദ്ഘാടനം കെ.എൻ.എം. സംസ്ഥാന സെക്രട്ടറി എം. സലാഹുദ്ദീൻ മദനിയും മത്സര വിജയികൾക്കുള്ള സമ്മാനദാനം നൂർ മുഹമ്മദ് സേട്ടും നിർവ്വഹിച്ചു. അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാൻ, എച്ച്.ഇ. അഹമ്മദ് താഹിർ സേട്ട്, നാസർ ലത്തീഫ്, മൻസൂറലി ഈസാ സേട്ട്, ടി.യു. സാദത്ത്, എൻ.പി. താജുദ്ധീൻ, ഹാഫിസ് ഷരീഫ് മൗലവി, അനസ് നദ്‌വി എന്നിവർ സംസാരിച്ചു.