കേരള സർവകലാശാല ഒന്നാം വർഷ ബിരുദം : സപ്ലിമെന്ററി അലോട്ട്മെന്റ്
ബിരുദ പ്രവേശനത്തിനായുളള സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥിയുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം .
അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസടച്ച് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യണം. ഏതെങ്കിലും കോളേജിൽ അഡ്മിഷൻ എടുത്ത് സപ്ലിമെന്ററി അലോട്ട്മെന്റ് ഓപ്ഷൻ നൽകിയവർ പുതിയ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ പ്രൊഫൈലിൽ നിന്നും അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യണം. 22 മുതൽ 24 വരെയാണ് അഡ്മിഷൻ . കൂടുതൽ വിവരങ്ങൾക്ക് https://admissions.keralauniversity.ac.in.
ബി.എഡ് പ്രവേശനം
ഗവൺമെന്റ്, എയ്ഡഡ്, കെ.യു.സി.ടി.ഇ., സ്വാശ്രയ കോളേജുകൾ എന്നിവയിലേക്കുള്ള ബി.എഡ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും (ജനറൽ/എസ്.സി/എസ്.ടി/ മറ്റ് സംവരണ വിഭാഗങ്ങൾ), സ്പോർട്സ് ക്വാട്ട, ഡിഫെൻസ് ക്വാട്ട, കെ.യു.സി.ടി.ഇ. മാനേജ്മെന്റ് ക്വാട്ട
സീറ്റുകളിലേക്കും സ്പോട്ട് അലോട്ട്മെന്റ് 23, 24, 25 തീയതികളിൽ പാളയം സെനറ്റ് ഹാളിൽ നടത്തും.
കേരള സർവകലാശാല പുനഃപരീക്ഷ
വിദൂരവിദ്യാഭ്യാസ കേന്ദ്രം ജനുവരി 9 ന് നടത്തിയ ഒന്നാം സെമസ്റ്റർ ബി.എ കോംപ്ലിമെന്ററി കോഴ്സിലെ ഹിസ്റ്ററി ഒഫ് ഇംഗ്ലീഷ് ലിറ്ററേച്ചർ I പരീക്ഷ റദ്ദ് ചെയ്ത് പുനഃപരീക്ഷ 30 ന് 1.30 മുതൽ 4.30 വരെ നടത്തും പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ അന്നേ ദിവസം ഹാൾ ടിക്കറ്റുമായി പുനഃപരീക്ഷയ്ക്കായി ഹാജരാകണം.
ടൈംടേബിൾ
ഒന്നാം സെമസ്റ്റർ എം.എ./എം.എസ് സി./എം.കോം./ എം.എസ്.ഡബ്ല്യൂ. (മേഴ്സിചാൻസ് - 2001 – 2019 അഡ്മിഷൻ) ഡിഗ്രി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് ആറാം സെമസ്റ്റർ ബി.ടെക്. (2018 സ്കീം - സപ്ലിമെന്ററി) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു .
ബി.എസ്സി ആന്വൽ സ്കീം സബ്സിഡറി (മേഴ്സിചാൻസ്) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. കാര്യവട്ടം വിദൂരവിദ്യാഭ്യാസ വിഭാഗം, ആലപ്പുഴ എസ്.ഡി കോളേജ്, കൊല്ലം ശ്രീ നാരായണ കോളേജ് എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ.
പേഴ്സണൽ ഇന്റർവ്യൂ/ഗ്രൂപ്പ് ഡിസ്കഷൻ
എം.എസ് ഡബ്ലിയു , എം.എസ് ഡബ്ലിയു (ഡി.എം) ആൻഡ് എം.എ.എച്ച്.ആർ.എം കോഴ്സുകളിലേക്കുള്ള അഡ്മിഷനുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് ഡിസ്കഷനും പേഴ്സണൽ ഇന്റർവ്യൂവും 25 മുതൽ ആഗസ്റ്റ് 2 വരെ 7 കോളേജുകളിൽ നടത്തും. കോമൺ എൻട്രൻസ് പരീക്ഷയിൽ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും സി.എസ്.എസ് ഡിപാർട്ട്മെന്റിലെ എം.എസ് ഡബ്ലിയു കോഴ്സിലേക്കുള്ള
അഡ്മിഷന് വേണ്ടി നടത്തിയ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും അതത്
കോളേജുകളിൽ അപേക്ഷ സമർപ്പിക്കാം . വിശദവിവരങ്ങൾക്ക് www.keralauniversity.ac.in
എം.ടെക് സ്പോൺസേഡ് സീറ്റ്
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ മോഡൽ എൻജിനിയറിംഗ് കോളേജ് എറണാകുളം, കോളേജ് ഒഫ് എൻജിനിയറിംഗ് കല്ലൂപ്പാറ കോളേജുകളിൽ എം.ടെക് കോഴ്സുകളിലെ സ്പോൺസേഡ് സീറ്റിൽ പ്രവേശനത്തിന് www.mtech.ihrd.ac.in ൽ 31 വൈകിട്ട് 4 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്- www.ihrd.ac.in, 8547005000
സൈക്കോളജി അപ്രന്റീസ് അഭിമുഖം
തിരുവനന്തപുരം: ഗവ കോളേജ് ഒഫ് ടീച്ചർ എജ്യുക്കേഷനിൽ സൈക്കോളജി അപ്രന്റിസ് അഭിമുഖം 26ന് രാവിലെ 11ന് കോളേജ് ഓഫീസിൽ നടക്കും. പ്രതിമാസം 17,600 രൂപ നിരക്കിൽ താത്കാലികാടിസ്ഥാനത്തിലാണ് നിയമനം. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയവർ ഹാജരാകണം. ഫോൺ: 9847245617.