ആത്മഹത്യക്കു ശ്രമിച്ച ഭാര്യ മരിച്ചു; ഭർത്താവ് ആശുപത്രിയിൽ തൂങ്ങി മരിച്ചു  

Monday 22 July 2024 12:00 AM IST

ഇനാനുവലും മരിയ റോസും

പറവൂർ: കുടുംബവഴക്കിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ഭാര്യ ചികിത്സയിലിരിക്കെ മരിച്ചതറിഞ്ഞ ഭർത്താവ് ആശുപത്രിയിൽ എക്സ്‌റേ മെഷീനിൽ തൂങ്ങി മരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി മനയ്ക്കപ്പറമ്പിന് സമീപം ശാസ്താംപടിക്കൽ ജോർജിന്റെയും മേരിയുടെയും മകൻ ഇമ്മാനുവൽ (29), ഭാര്യ മരിയ റോസ് (21) എന്നിവരാണ് മരിച്ചത്.

28 ദിവസം പ്രായമുള്ള കുഞ്ഞും ഒന്നര വയസുള്ള ആദവുമാണ് മക്കൾ. ഇന്നലെ കുട്ടിയുടെ ഇരുപത്തിയെട്ട് ചടങ്ങ് നടക്കേണ്ടതായിരുന്നു.

രണ്ട് വർഷം മുമ്പാണ് കൊങ്ങോർപ്പിള്ളിയിൽ താമസമാക്കിയത്. ശനിയാഴ്ച ഇരുവരും പുറത്തു പോയി വന്നശേഷം ഇമ്മാനുവലും അയൽവാസിയുമായി തർക്കമുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ഇമ്മാനുവലും മരിയയും തമ്മിൽ വഴക്കുണ്ടായി. പുറത്തുപോയപ്പോഴും ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാെയെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെത്തിയ മരിയ രാത്രി 10 മണിയോടെ മുറിയിൽ കയറി വാതിലടച്ച് കുഞ്ഞിന്റെ തൊട്ടിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങുകയായിരുന്നു. ഇമ്മാനുവലും ബന്ധുക്കളും ചേർന്ന് മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 11.30 ഓടെ മരിച്ചു. ഇതറിഞ്ഞ ഇമ്മാനുവൽ രാത്രി ഒരു മണിയോടെ ആശുപത്രിയിലെ എക്സ്‌റേ മുറിയിൽ കയറി മെഷീനിന്റെ വശത്തെ കമ്പിയിൽ തൂങ്ങി മരിക്കുകയായിരുന്നു. മുറിയിൽ ഉണ്ടായിരുന്ന മുണ്ടിലാണ് തൂങ്ങിയത്. അവിടെ ജീവനക്കാർ ഉണ്ടായിരുന്നില്ല. ജീവനക്കാരി എക്സ്‌റേ റൂമിൽ തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

ഇമ്മാനുവൽ ഇന്റീരിയർ ഡിസൈൻ ജോലിക്കാരനാണ്. മൃതദേഹങ്ങൾ എറണാകുളം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം ഇന്ന് കൊങ്ങോർപ്പിള്ളി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ നടത്തും.

പ​ട്ടി​ക്കൂ​ട്ടി​ൽ​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ച്ചി​രു​ന്ന
അ​ന്യ​സം​സ്ഥാ​ന​ ​താെ​ഴി​ലാ​ളി​യെ​ ​മാ​റ്റി

പി​റ​വം​:​ ​നാ​യ​യെ​ ​പാ​ർ​പ്പി​ച്ചി​രു​ന്ന​ ​പ​ഴ​യ​ ​കൂ​ട് ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക്ക് ​വാ​ട​ക​യ്ക്ക് ​ന​ൽ​കി​യ​ത് ​വി​വാ​ദ​മാ​യി.​ ​ന​ഗ​ര​സ​ഭാ​ ​അ​ധി​കൃ​ത​രെ​ത്തി​ ​തൊ​ഴി​ലാ​ളി​യെ​ ​സു​ഹൃ​ത്തി​ന്റെ​ ​വാ​ട​ക​ ​വീ​ട്ടി​ലേ​ക്ക് ​മാ​റ്റി.​ ​കെ​ട്ടി​ട​നി​ർ​മ്മാ​ണ​ ​തൊ​ഴി​ലാ​ളി​യാ​യ​ ​പ​ശ്ചി​മ​ബം​ഗാ​ൾ​ ​സ്വ​ദേ​ശി​ ​ശ്യാം​ ​സു​ന്ദ​റാ​ണ് ​മൂ​ന്നു​ ​മാ​സ​മാ​യി​ ​പ​ട്ടി​ക്കൂ​ട്ടി​ൽ​ ​ക​ഴി​ഞ്ഞി​രു​ന്ന​ത്.
പി​റ​വം​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ന് ​സ​മീ​പം​ ​താ​മ​സി​ക്കു​ന്ന​ ​കൂ​ര​യി​ൽ​ ​ജോ​യി​ 500​ ​രൂ​പ​യ്ക്ക് ​പ​ട്ടി​ക്കൂ​ട് ​വാ​ട​ക​യ്ക്ക് ​ന​ൽ​കി​യെ​ന്ന് ​നാ​ട്ടു​കാ​ർ​ ​അ​ധി​കൃ​ത​രെ​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ ​പൊ​ലീ​സ് ​ശ്യാ​മി​നെ​യും​ ​ജോ​യി​യെ​യും​ ​സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച് ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​സ്വ​ന്തം​ ​ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് ​പ​ട്ടി​ക്കൂ​ട്ടി​ൽ​ ​താ​മ​സി​ക്കു​ന്ന​തെ​ന്ന് ​ശ്യാം​ ​മൊ​ഴി​ ​ന​ൽ​കി​യ​തി​നാ​ൽ​ ​ജോ​യി​യെ​ ​കേ​സെ​ടു​ക്കാ​തെ​ ​വി​ട്ട​യ​ച്ചു.
അ​ഞ്ച് ​വ​ർ​ഷ​മാ​യി​ ​പി​റ​വ​ത്ത് ​വി​വി​ധ​യി​ട​ങ്ങ​ളി​ൽ​ ​വാ​ട​ക​യ്ക്ക് ​ക​ഴി​യു​ക​യാ​യി​രു​ന്നു​ ​ശ്യാം​ ​സു​ന്ദ​ർ.​ ​സാ​മ്പ​ത്തി​ക​മാ​യി​ ​ബു​ദ്ധി​മു​ട്ടി​ലാ​യ​തോ​ടെ​ ​വ​ലി​യ​ ​വാ​ട​ക​ ​ന​ൽ​കി​ ​താ​മ​സി​ക്കാ​ൻ​ ​നി​വൃ​ത്തി​യു​ണ്ടാ​യി​രു​ന്നി​ല്ല.​ ​തു​ട​ർ​ന്ന് ​സു​ഹൃ​ത്തു​ ​വ​ഴി​ ​ജോ​യി​യു​ടെ​ ​പ​ട്ടി​ക്കൂ​ട് ​വാ​ട​ക​യ്‌​ക്ക് ​ചോ​ദി​ക്കു​ക​യാ​യി​രു​ന്നു.​ ​കൂ​ടി​ന്റെ​ ​ഗ്രി​ല്ലു​ക​ൾ​ ​കാ​ർ​ഡ്‌​ബോ​ർ​ഡു​കൊ​ണ്ട് ​മ​റ​ച്ചാ​ണ് ​ഇ​യാ​ൾ​ ​ക​ഴി​ഞ്ഞി​രു​ന്ന​ത്.​ ​ഭ​ക്ഷ​ണം​ ​പാ​കം​ ​ചെ​യ്തി​രു​ന്ന​തും​ ​ഇ​തി​ൽ​ത്ത​ന്നെ.​ആ​ശാ​വ​ർ​ക്ക​ർ​മാ​രും​ ​ഹ​രി​ത​ ​ക​ർ​മ്മ​ ​സേ​നാം​ഗ​ങ്ങ​ളും​ ​പി​റ​വ​ത്തെ​ ​ഓ​രോ​ ​വീ​ടു​ക​ളി​ലും​ ​പോ​കാ​റു​ണ്ടെ​ങ്കി​ലും​ ​പ​ട്ടി​ക്കൂ​ട്ടി​ൽ​ ​അ​ന്യ​ ​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ ​താ​മ​സി​ക്കു​ന്ന​ ​വി​വ​രം​ ​അ​റി​ഞ്ഞി​ല്ലെ​ന്ന് ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​ജൂ​ലി​ ​സാ​ബു​ ​അ​റി​യി​ച്ചു.​ ​വി​വ​ര​മ​റി​ഞ്ഞ് ​പി​റ​വം​ ​എം.​എ​ൽ.​എ​ ​അ​നൂ​പ് ​ജേ​ക്ക​ബ് ​സ്ഥ​ല​ത്ത് ​എ​ത്തി​യി​രു​ന്നു.

Advertisement
Advertisement