കടലാസും എഴുത്തും ഒഴിവാകും (ഡെക്ക്)​ ആധാരത്തിന് ടെംപ്ളേറ്ര്  24 ന് ചർച്ച

Monday 22 July 2024 12:00 AM IST

തിരുവനന്തപുരം: ആധാരങ്ങളുടെ രജിസ്ട്രേഷൻ ടെംപ്ളേറ്റ് സംവിധാനത്തിലേക്കു മാറുന്നു. കടലാസ് മുദ്രപ്പത്രങ്ങൾ പൂർണമായും ഒഴിവാക്കും. ഇതിന്റെ ഭാഗമായി ആധാരമെഴുത്തുകാരുമായി ഈ മാസം 24 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ചർച്ചനടത്തും. വിവിധ തരത്തിലുള്ള 22 ഓളം ആധാരമാതൃകകളാണ് ഇപ്പോഴുള്ളത്. അവ അപര്യാപ്തമായതിനാൽ ടെംപ്ളേറ്റുകളിലേക്ക് വരുമ്പോൾ മാതൃകകളുടെ എണ്ണം കൂടും. എൻ.ഐ.സിയാണ് സാങ്കേതിക സംവിധാനം ഒരുക്കുന്നത്. സംസ്ഥാനത്തെ 315 സബ് രജിസ്ട്രാർ ഓഫീസുകളിലും ഇതിനുള്ള വെബ് ക്യാമറകളും വിരലടയാളം രേഖപ്പെടുത്താനുള്ള ബയോമെട്രിക് സംവിധാനങ്ങളും സജ്ജമാക്കിക്കഴിഞ്ഞു.

ടെംപ്ളേറ്റ് സംവിധാനത്തിലേക്ക് മാറുമ്പോൾ തൊഴിൽ പ്രതിസന്ധിയുണ്ടാവുമെന്ന ആധാരമെഴുത്തുകാരുടെ ആശങ്ക അകറ്റാനാണ് ചർച്ച. കടലാസ് മുദ്രപ്പത്രങ്ങൾ ഒഴിവാകുന്നതിനൊപ്പം ആധാര രജിസ്ട്രേഷൻ സുതാര്യവും ലളിതവുമാവുമെന്നതാണ് ഇതിന്റെ പ്രത്യേകത.ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് യൂണിയൻ, കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ, കേരള സ്റ്റേറ്റ് ഡോക്യുമെന്റ് റൈറ്രേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ രണ്ടു പ്രതിനിധികളെ വീതമാണ് ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളത്.

ആധാരങ്ങളിൽ രേഖപ്പെടുത്തേണ്ട എല്ലാ വിവരങ്ങളും നിശ്ചിത മാതൃകയിലുള്ള ഫോറത്തിൽ കൃത്യതയോടെ ചേർത്ത് നൽകുകയാണ് ടെംപ്‌ളേറ്റിന്റെ രീതി. ഓരോരോ വിവരത്തിനും പ്രത്യേക കോളങ്ങളുണ്ടാവും. ആധാരകക്ഷിയുടെ പേര്, വസ്തുവിന്റെ വിശദാംശങ്ങൾ, സാക്ഷികളെക്കുറിച്ചുള്ള വിവരങ്ങൾ, വസ്തുവിന്റെ മുൻചരിത്രം തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തണം. അധിക വിവരങ്ങൾ രേഖപ്പെടുത്താൻ പ്രത്യേക സ്ഥലവുമുണ്ടാവും. ഇഷ്ടദാനം,​ ധനനിശ്ചയം,​ഭാഗപത്രം തുടങ്ങിയ ഇനങ്ങളിൽ ഭൂ ഉടമയുടെ ഇഷ്ടാനിഷ്ടങ്ങൾ കൂടി ഈ ഭാഗത്ത് രേഖപ്പെടുത്താം. ഭൂ ഉടമ വയോജനവിഭാഗത്തിലുൾപ്പെട്ട ആളാണെങ്കിൽ,​ രേഖപ്പെടുത്തുന്ന ഇഷ്ടങ്ങൾ പാലിക്കാതെ വന്നാൽ വയോജന നിയമം ബാധകമാക്കാം. ഓൺലൈൻ മുഖേന ഇതെല്ലാം ചേർത്ത് സബ് രജിസ്ട്രാർക്ക് സമർപ്പിച്ച് ഇസ്റ്റാമ്പിംഗ് സംവിധാനത്തിലൂടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും ഒടുക്കിയാൽ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാവും. ആധാരമെഴുത്തുകാർ മുഖേനയാവും ഇതെല്ലാം നടപ്പാക്കുക.

പ്രധാനപ്പെട്ട ആധാരങ്ങൾ

വിലയാധാരം,​ഭാഗപത്രം,​ഇഷ്ടദാനം,​ധനനിശ്ചയം,​കരാറുകൾ,​പരസ്പര കൈമാറ്റം,​വില്പത്രം,​

വിവിധതരം മുക്ത്യാറുകൾ.

2.60 കോടി

ആകെ ചെലവ്

315

സബ് രജിസ്ട്രാർ ഓഫീസുകൾ

ഗു​രു​ജ​യ​ന്തി​ ​വാ​രാ​ഘോ​ഷം

ശി​വ​ഗി​രി​ ​:​ ​ഈ​ ​വ​ർ​ഷം​ ​ആ​ഗ​സ്റ്റ് 20​ന് ​ഗു​രു​ദേ​വ​ ​ജ​യ​ന്തി​ ​ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം​ ​ഗു​രു​ദേ​വ​ ​ജ​യ​ന്തി​ ​വാ​രാ​ഘോ​ഷം​ ​സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് ​ശി​വ​ഗി​രി​ ​മ​ഠം​ ​അ​റി​യി​ച്ചു.​ ​ഗു​രു​ദേ​വ​ ​ജ​യ​ന്തി​യെ​ ​വ​ര​വേ​റ്റു​ ​കൊ​ണ്ട് ​ഒ​രാ​ഴ്ച​ക്കാ​ലം​ ​ജ​യ​ന്തി​ ​വാ​രാ​ഘോ​ഷം​ ​ന​ട​ത്താ​മെ​ന്ന് ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​അ​റി​യി​ച്ചു.​ ​ഗു​രു​ഭ​ക്ത​രും​ ​സം​ഘ​ട​ന​ക​ളും​ ​ക്ഷേ​ത്ര​ങ്ങ​ൾ,​ ​ഗു​രു​മ​ന്ദി​ര​ങ്ങ​ൾ,​ ​വാ​യ​ന​ശാ​ല​ക​ൾ,​ ​സ്‌​കൂ​ളു​ക​ൾ,​ ​ആ​ശു​പ​ത്രി​ക​ൾ​ ​തു​ട​ങ്ങി​യ​വ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്ത​ണം.​ ​ഗു​രു​ദേ​വ​ ​സ​ന്ദേ​ശ​ ​പ്ര​ച​ര​ണ​യോ​ഗ​ങ്ങ​ളും​ ​പ്ര​ഭാ​ഷ​ണ​ങ്ങ​ളും​ ​ഈ​ ​ഒ​രാ​ഴ്ച​ക്കാ​ലം​ ​സം​ഘ​ടി​പ്പി​ക്കാം.​ഈ​ ​കാ​ല​യ​ള​വി​ൽ​ ​കൂ​ട്ടാ​യി​ ​ഗൃ​ഹ​സ​ന്ദ​ർ​ശ​നം,​ ​പൊ​തു​യോ​ഗം,​ ​വാ​ഹ​ന​ ​പ്ര​ച​ര​ണ​ ​ജാ​ഥ​ ,​ ​ടൂ​വീ​ല​ർ​ ​റാ​ലി​ക​ൾ​ ​എ​ന്നി​വ​ ​സം​ഘ​ടി​പ്പി​ച്ച് ​ആ​ഘോ​ഷ​ത്തി​ന്റെ​ ​മോ​ടി​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​യു​വാ​ക്ക​ൾ​ ​മു​ന്നോ​ട്ട് ​വ​ര​ണ​മെ​ന്നും​ ​ശി​വ​ഗി​രി​ ​മ​ഠം​ ​അ​റി​യി​ച്ചു.

Advertisement
Advertisement