ഇന്ത്യയിലെ ആദ്യ എസ്.യു.വി കൂപ്പെയുമായി ടാറ്റ മോട്ടോഴ്‌സ്

Tuesday 23 July 2024 12:21 AM IST

കൊച്ചി: രാജ്യത്തെ മുൻനിര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യ എസ്.യു.വി കൂപ്പെയായ ടാറ്റ കർവ് പ്രതീക്ഷിച്ച് ഉപഭോക്താക്കൾ. ടാറ്റ കർവ് ഇ.വി ആഗസ്റ്റ് ആദ്യ വാരം ഇന്ത്യൻ വിപണിയിലെത്തും. ആകർഷണീയമായ ലുക്കും സ്പോർട്ടി ലുക്കും ഒത്തുചേരുന്ന ടാറ്റ കർവ് ശക്തിയും സൗന്ദര്യവും ഒത്തുചേരുന്ന മോഡലാണ്. നെക്‌സോൺ, സഫാരി എന്നിവയ്ക്ക് സമാനമായ ഡിസൈനായിരിക്കും കർവ് ഇ. വിയുടേതാണെന്നാണ് വിലയിരുത്തുന്നത്. സുരക്ഷയ്ക്കായി ആറ് എയർബാഗുകളും മുന്നിലും പിന്നിലും സെക്യൂരിറ്റി ക്യാമറകളുമുണ്ടാകും. ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് ടാറ്റ കർവ്.

Advertisement
Advertisement