പുതിയ എസ്.യു.വി ഥാർ റോക്‌സ് വിപണിയിൽ

Monday 22 July 2024 12:23 AM IST

കൊച്ചി: ഇന്ത്യയിലെ മുൻനിര എസ്.യു.വി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഏറ്റവും പുതിയ വാഹനത്തിന്റെ ബ്രാൻഡ് നാമം പ്രഖ്യാപിച്ചു. ഥാർ റോക്‌സ് എന്ന പേരിലാണ് പുതിയ എസ്.യു.വി പുറത്തിറങ്ങുന്നത്. ഓട്ടോമോട്ടീവ് വ്യവസായത്തിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചും, ആധികാരിക എസ്.യു.വികളുടെ നിർമ്മാതാവെന്ന സ്ഥാനം അരക്കെട്ടുറപ്പിച്ചാണ് മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഗ്ദാനമായ ഥാർ റോക്‌സ് എത്തുന്നത്. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ ഥാർ റോക്‌സ് വിപണിയിലെത്തും.

അത്യാധുനികത, പ്രകടനം, സുരക്ഷ, സാങ്കേതികവിദ്യ എന്നിവയുടെ സമാനതകളില്ലാത്ത സംയോജനം രൂപകൽപ്പന വാഗ്ദാനം ചെയ്ത് ഥാർ റോക്‌സ് ശ്രദ്ധേയമാകുന്നു.

വ്യത്യസ്തമായ രൂപകല്പന, പ്രീമിയം ക്വാഷന്റ്, നൂതന സാങ്കേതികവിദ്യ, മെച്ചപ്പെടുത്തിയ പ്രകടനം, സുരക്ഷ എന്നിവയോടെയാണ് പുതിയ ഥാർ റോകസ് എസ്.യു.വി എത്തുന്നതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് സെക്ടർ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു.

Advertisement
Advertisement