അപേക്ഷ നൽകി കാത്തിരിക്കുന്നത് 12,753 പേ‌ർ; വിതരണം ചെയ്തത് 294.16 കോടി രൂപ ,​ ഈ പദ്ധതിയെ കുറിച്ചറിയാമോ

Monday 22 July 2024 12:58 AM IST

കൊച്ചി: സാമ്പത്തിക പ്രതിസന്ധിക്കിടയിലും 'റിസ്‌ക് ഫണ്ട്" ധനസഹായ വിതരണം കാര്യക്ഷമമായി പുരോഗമിക്കുന്നു. മൂന്ന് വർഷത്തിനിടെ ലഭിച്ച അപേക്ഷകളിൽ 72 ശതമാനവും പൂർത്തിയാക്കി. 45,860 അപേക്ഷയാണ് ആകെ ലഭിച്ചത്. 33,107 അപേക്ഷകർക്ക് ധനസഹായം വിതരണം ചെയ്തു. 294.16 കോടി രൂപയാണ് സർക്കാർ നീക്കിവച്ചത്. കണ്ണൂർ ജില്ലയിലാണ് ഏറ്റവുംകൂടുതൽ അപേക്ഷകർ- 5749. 40,72,62,075 കോടി രൂപയാണ് കണ്ണൂരിൽ നൽകിയത്. തൊട്ടുപിന്നിൽ എറണാകുളം- 4536. കൈമാറിയത് 39,73,06,544 കോടി രൂപ. 2575 അപേക്ഷകരുള്ള മലപ്പുറമാണ് മൂന്നാമത്- 24,59,93,885 കോടി. വയനാട്ടിലാണ് എറ്റവും കുറവ്.

 റിസ്‌ക് ഫണ്ട്
സഹകരണ ബാങ്കുകളിൽ നിന്ന് വായ്പ എടുക്കുന്നവർക്ക്സർക്കാർ നൽകുന്ന സുരക്ഷാ പദ്ധതിയാണ് റിസ്‌ക് ഫണ്ട്. തിരിച്ചടവിനിടെ മാരകരോഗം ബാധിക്കുകയോ മരിക്കുകയോ ചെയ്താൽ വായ്പ എടുത്തയാൾക്ക് ധനസഹായമായി ഒന്നര ലക്ഷം രൂപയാണ് ലഭിക്കുക. റിസ്‌ക് ഫണ്ട് ബോർഡ് അപേക്ഷ പരിശോധിച്ചശേഷമേ നടപടികൾ.

 ജില്ലയിൽ 2721

സംസ്ഥാനത്ത് 12,753 പേരാണ് റിസ്ക് ഫണ്ടിന് അപേക്ഷനൽകി കാത്തിരിക്കുന്നത്. ജില്ലയിൽ 2771 പേരും. 1635 പേരുടെ അപേക്ഷകൾ ന്യൂനത പരിഹരിക്കാൻ ബന്ധപ്പെട്ട സഹകരണ ബാങ്കുകൾക്ക് തിരിച്ചയച്ചിരിക്കുകയാണ്. 571 പേരുടെ അപേക്ഷയിൽ ധനസഹായം ഉടൻ കൈമാറും. 565 അപേക്ഷകളിൽ സമയബന്ധിതമായി ആനൂകൂല്യം കൈമാറുമെന്നാണ് സർക്കാരിന്റെ ഉറപ്പ്.

 ജില്ല - അപേക്ഷയുടെ എണ്ണം

തിരുവനന്തപുരം 2543

കൊല്ലം 2983
പത്തനംതിട്ട 1205
ആലപ്പുഴ 1601
കോട്ടയം 2693
ഇടുക്കി 1998
എറണാകുളം 6219
തൃശൂർ 4397
പാലക്കാട് 3454
മലപ്പുറം 3312
കോഴിക്കോട് 3453
വയനാട് 939
കണ്ണൂർ 8040
കാസർകോട് 3023

Advertisement
Advertisement