പത്ത് ലക്ഷം ഇരട്ടിപ്പിക്കാം, ചുരുങ്ങിയ കാലം കൊണ്ട് അക്കൗണ്ടിൽ പണം കുമിഞ്ഞുകൂടും; ജീവിതം ഹാപ്പിയാക്കാൻ മികച്ച അവസരം

Monday 22 July 2024 11:25 AM IST

വരുമാനം എത്ര വലുതോ ചെറുതോ ആയിക്കോട്ടെ. അതിൽ നിന്നും വീണ്ടും ലാഭം നേടാൻ കഴിഞ്ഞാലോ? അത്തരത്തിൽ തരക്കേടില്ലാത്ത ഒരു തുക നിങ്ങളുടെ അക്കൗണ്ടിൽ എത്തിയാൽ ജീവിതം കുറച്ചുംകൂടി സുരക്ഷിതമാകില്ലേ. ചെറിയ നിക്ഷേപങ്ങളിലൂടെ മികച്ച ലാഭം നേടാൻ സാധിക്കുന്ന കേന്ദ്ര സർക്കാരിന്റെ കീഴിൽ വരുന്ന ഒരു നിക്ഷേപ പദ്ധതി പരിചയപ്പെടാം. കിസാൻ വികാസ് പത്ര (കെവിപി) എന്നാണ് പദ്ധതിയുടെ പേര്.115 മാസം (ഒമ്പത് വർഷവും ഏഴ് മാസവും) കൊണ്ട് നിക്ഷേപതുക ഇരട്ടിയാക്കാൻ സാധിക്കുന്ന പദ്ധതിയാണിത്.

ഈ പദ്ധതിക്ക് സർക്കാർ ഏഴര ശതമാനത്തിലധികം പലിശ വാഗ്‌ദ്ധാനം ചെയ്യുന്നുണ്ട്. കെവിപിയിൽ ഒ​റ്റത്തവണയായോ അല്ലെങ്കിൽ ഘട്ടം ഘട്ടമായോ നിക്ഷേപം നടത്താം. ഘട്ടം ഘട്ടമായിട്ടാണെങ്കിൽ 1000 രൂപ മുതലാണ് നിക്ഷേപം നടത്തേണ്ടത്. കെവിപിയിൽ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. നിങ്ങൾക്ക് ആവശ്യമുള്ളത്ര നിക്ഷേപിച്ച് കൂടുതൽ ആനുകൂല്യങ്ങൾ സ്വന്തമാക്കാവുന്നതാണ്. നോമിനി സൗകര്യവും ലഭ്യമാണ്.

18 വയസ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും കെവിപിയിൽ ചേരാവുന്നതാണ്. പ്രായപൂർത്തിയായ മൂന്ന് പേർക്ക് ജോയിന്റ് അക്കൗണ്ടുകളിലായും പത്ത് വയസിനുമുകളിലുളളവർക്ക് സ്വന്തം പേരിൽ തന്നെയും അക്കൗണ്ട് എടുത്ത് പദ്ധതിയുടെ ഭാഗമാകാവുന്നതാണ്.

നിക്ഷേപം ഇരട്ടിയാക്കാൻ

നിക്ഷേപം ഇരട്ടിയാക്കാൻ 115 മാസം വരെ കെവിപിയിൽ തുടരേണ്ടതാണ്. അതായത്, ഈ പദ്ധതിയിൽ 115 മാസത്തേക്ക് പത്ത് ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ, ഈ കാലയളവിനുളളിൽ ഈ തുക 20 ലക്ഷം രൂപയായി മാറും. 20 ലക്ഷം രൂപ നിക്ഷേപിച്ചാൽ 40 ലക്ഷം രൂപയായി മാറും.

ഏതൊക്കെ സാഹചര്യങ്ങളിൽ പദ്ധതിയിൽ നിന്ന് പിൻമാറാം
1. അക്കൗണ്ട് ഉടമ മരണപ്പെടുമ്പോൾ
2. ജോയിന്റ് അക്കൗണ്ടിലുളള ആരെങ്കിലും ഒരാൾ മരിക്കുമ്പോൾ
3. കോടതിയുടെ ഉത്തരവ് അനുസരിച്ച്
4. നിക്ഷേപം നടത്തി രണ്ട് വർഷവും ആറ് മാസവും പിന്നിടുമ്പോൾ

Advertisement
Advertisement