അഗതിമന്ദിരത്തിൽ സദ്യയുമായി ഉമ്മൻചാണ്ടി ഫൗണ്ടേഷൻ

Tuesday 23 July 2024 12:10 AM IST
പള്ളുരുത്തി അഗതിമന്ദിരത്തിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം മുൻ മന്ത്രി ഡോമനിക് പ്രസന്റേഷൻ ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: ഉമ്മൻചാണ്ടിയുടെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് പള്ളുരുത്തി അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് സദ്യയൊരുക്കി പള്ളുരുത്തി ഉമ്മൻചാണ്ടി ഷൗണ്ടേഷൻ. പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും മുൻമന്ത്രി ഡൊമിനിക് പ്രസന്റേഷൻ ഉദ്ഘാടനം ചെയ്തു. ജോൺ പഴേരി, ആർ.കെ. സുരേഷ്ബാബു, അഭിലാഷ് തോപ്പിൽ, വർഗീസ് ഫിലിപ്പ്, എ.ജെ. ജെയിംസ്, വിനോദ് തമ്പി, സുജിത്ത് കളത്തിൽ, ഗീതാ പ്രഭാകരൻ, വി.എൻ. രവീന്ദ്രമേനോൻ, വി.കെ. ബിജു, ടി.പി.തമ്പി, കുട്ടൻ പാട്ടത്തിൽ, ഫിലോമിന വിൽസൺ, ഡാഫിനി, ഹഫ്സത്ത്, യു.ജെ. അമീർ, ശ്യാമള ശശിധരൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement