ജീവനക്കാർ മദ്യപിച്ചിരുന്നില്ല, നടക്കുന്നത് വ്യാജപ്രചാരണം , വൈദ്യ പരിശോധനാ വിവരം പുറത്ത് വിട്ട് കെ എസ് ഇ ബി

Monday 22 July 2024 6:39 PM IST

തി​രു​വ​ന​ന്ത​പു​രം​:​ വർക്കല കെടാകുളത്ത് കെ.എസ്.ഇ.ബി ജീവനക്കാർക്കെതിരായ പ്രചാരണം വാസ്തവവിരുദ്ധമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. മീ​റ്റ​ർ​ ​ക​ത്തി​പ്പോ​യെ​ന്ന​ ​പ​രാ​തി​ ​അ​ന്വേ​ഷി​ക്കാ​നാ​ണ് ​ജീ​വ​ന​ക്കാ​ർ​ ​പ​രാ​തി​ ​ഉ​ന്ന​യി​ച്ച​വ​രു​ടെ​ ​വീ​ട്ടി​ൽ​ ​പോ​യ​ത്.​ വീ​ട്ടി​ലെ​ ​വ​യ​റിം​ഗ് ​ശ​രി​യാ​ക്കി​യെ​ന്ന​റി​യി​ച്ചാ​ൽ​ ​വൈ​ദ്യു​തി​ ​ബ​ന്ധം​ ​പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നാ​ണ് ​വീ​ട്ടു​കാ​രെ​ ​അ​റി​യി​ച്ച​ത്.​ ​സു​ര​ക്ഷാ​ ​മു​ൻ​ക​രു​ത​ലാ​യി​രു​ന്നു​ ​അ​ത്.​എ​ന്നാ​ൽ​ ​കെ.​എ​സ്.​ഇ.​ബി​ ​ജീ​വ​ന​ക്കാ​ർ​ ​മ​ദ്യ​പി​ച്ച് ​വീ​ട്ടി​ലെ​ത്തി​യെ​ന്ന​ ​വ്യാ​ജ​പ​രാ​തി​യാ​ണ് ​വീ​ട്ടു​കാ​ർ​ ​ഉ​ന്ന​യി​ച്ച​തെന്ന് കെ,എസ്. ഇ.ബി ആരോപിക്കുന്നു.

ജീ​വ​ന​ക്കാ​ർ​ ​മ​ദ്യ​പി​ച്ച​ല്ല​ ​വീ​ട്ടി​ലെ​ത്തി​യ​തെ​ന്ന് ​അ​യി​രൂ​ർ​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ക​ണ്ടെ​ത്തി.​ ​വ​സ്തു​ത​ ​ഇ​താ​യി​രി​ക്കെ​ ​ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​ ​വ്യാ​ജ​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തു​ന്ന​ത് ​നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ​അ​വ​ർ​ ​കു​റ്റ​പ്പെ​ടു​ത്തി.​വി.​ജോ​യി​ ​എം.​എ​ൽ.​എ​ ​ഇ​ട​പെ​ട്ട് ​പ​രാ​തി​ ​ഉ​ന്ന​യി​ച്ച​ ​വീ​ട്ടി​ലെ​ ​വൈ​ദ്യു​തി​ ​വ​യ​റിം​ഗ് ​ശ​രി​യാ​ക്കി​യെ​ന്ന് ​അ​റി​യി​ച്ച ​മു​റ​യ്ക്ക് ​വൈ​ദ്യു​തി​ ​പു​നഃ​സ്ഥാ​പി​ക്കു​ക​യും​ ​ചെ​യ്തുവെന്നും കെ.​എ​സ്.​ഇ.​ബി​ ​ വ്യക്തമാക്കി.

ജൂലായ് 20ന് രാത്രി 10. 55ന് മീറ്റർ കത്തുന്നു എന്ന ഫോൺ സന്ദേശം കെടാകുളം സെക്ഷനിലേക്ക് എത്തുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. അടിയന്ത ര സാഹചര്യം കണക്കിലെടുത്ത് സബ്‍‍സ്റ്റേഷനില്‍ വിളിച്ച് 11 കെ വി ഫീഡര്‍ ഓഫ് ചെയ്തതിനു ശേഷം ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈന്‍മാന്‍മാരായ രാജീവ്, സനില്‍കുമാര്‍ എന്നിവര്‍ തങ്ങളുടെ ബൈക്കില്‍ 11.05 ഓടെ ഉപഭോക്താവിന്റെ വീട്ടില്‍ എത്തുകയായിരുന്നു. പരിശോധനയിൽ മീറ്ററിന്റെ ടെര്‍മിനലുകള്‍ കരിഞ്ഞ നിലയിലും ഫ്യൂസ് ഉള്‍‍പ്പെടെ പൊട്ടി, വയറുകള്‍ കരിഞ്ഞും കാണപ്പെട്ടു.

തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി പരിഹരിക്കുന്നതു വരെ കൂടുതല്‍ അപകടം ഒഴിവാക്കുന്നതിനും ചെറിയ കുട്ടികള്‍ ഉള്‍‍പ്പെടെയുള്ള വീട്ടുകാരുടെ സുരക്ഷ മുന്‍നിര്‍ത്തിയും സര്‍വീസ് വയര്‍ പോസ്റ്റില്‍ നിന്നും കട്ട് ചെയ്ത് മാറ്റി വയ്ക്കുകയുണ്ടായി. കത്തിക്കരിഞ്ഞ വയറും ഫ്യൂസ് യൂണിറ്റും മാറ്റി, വീട്ടിലെ വയറിംഗും പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തിയതിനു ശേഷം അറിയിക്കുന്ന മുറയ്ക്ക് കണക്ഷന്‍ നല്‍കുന്നതാണ് എന്ന് പറഞ്ഞ മടങ്ങുവാനായി ബൈക്കിനടുത്തേക്ക് വരികയായിരുന്നു ജീവനക്കാർ. ഇപ്പോള്‍ പോകാന്‍ സാധിക്കുകില്ലെന്നും, കണക്ഷന്‍ തിരികെ നല്‍കിയിട്ടു മാത്രമേ തിരിച്ചു പോകുവാന്‍ അനുവദിക്കുകയുള്ളൂ എന്നും പറഞ്ഞ് ഉപഭോക്താവ് അവരെ തടഞ്ഞു വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന് കെ.എസ്യഇ.ബി ആരോപിച്ചു ജീവനക്കാര്‍ ഉടന്‍ തന്നെ അസിസ്റ്റന്റ് എഞ്ചിനീയറുമായി ഫോണില്‍ ബന്ധപ്പെടുകയും അസിസ്റ്റന്റ് എഞ്ചിനീയര്‍ അയിരൂര്‍ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് സംഭവ സ്ഥലത്ത് എത്തുകയും ജീവനക്കാര്‍‍ക്ക് അവിടെ നിന്നും ഓഫീസിലേയ്ക്ക് തിരികെ പോകാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

എന്നാല്‍ ജീവനക്കാര്‍ മദ്യപിച്ചുകൊണ്ട് തങ്ങളോട് മോശമായി പെരുമാറിയെന്നും ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കണമെന്നും ഉപഭോക്താവ് ആവശ്യപ്പെട്ടതനുസരിച്ച് പോലീസ് കെ.എസ്.ഇ.ബി. ജീവനക്കാരെ തിരികെ വിളിക്കുകയും വര്‍ക്കല താലൂക്ക് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു. തുടര്‍ന്ന് ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. ഇവര്‍ മദ്യപിച്ചിരുന്നില്ല എന്ന് താലൂക്കാശുപത്രിയിലെ ഡോക്ടർ നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റിൽ നിന്ന് വ്യക്തമായിട്ടുണ്ടെന്നും കെ.എസ്.ഇ.ബി വിശദമാക്കി.

Advertisement
Advertisement