ശ്രീചിത്രയിൽ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ : അനുഷ്ക്കയ്ക്ക് ഹൃദയ തുടിപ്പായി ഡാലിയ ടീച്ചർ

Tuesday 23 July 2024 4:02 AM IST

തി​രു​വ​ന​ന്ത​പു​രം​ ​:​ ​മ​സ്തി​ഷ്ക​ ​മ​ര​ണം​ ​സം​ഭ​വി​ച്ച​ ​അ​ദ്ധ്യാ​പി​ക​ ​ഡാ​ലി​യ​യു​ടെ​ ​(47​)​ ​ഹൃ​ദ​യം​ ​തൃ​ശൂ​ർ​ ​ചാ​വ​ക്കാ​ട് ​സ്വ​ദേ​ശി​നി​ ​അ​നു​ഷ്ക​യി​ൽ​ ​(14​)​ ​തു​ടി​ച്ചു​ ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​ശ്രീ​ചി​ത്ര​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നും​ ​അ​ത് ​ച​രി​ത്ര​ ​നി​മി​ഷം.​ ​വെ​ന്റി​ലേ​റ്റ​റി​ലു​ള്ള​ ​കു​ട്ടി​ ​സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക് ​മ​ട​ങ്ങു​ന്ന​താ​യും​ 24​ ​മ​ണി​ക്കൂ​ർ​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും​ ​ഡോ​ക്ട​ർ​മാ​ർ​ ​അ​റി​യി​ച്ചു.​ ​ആ​ദ്യ​മാ​യാ​ണ് ​ശ്രീ​ചി​ത്ര​യി​ൽ​ ​ഹൃ​ദ​യ​മാ​റ്റ​ ​ശ​സ്ത്ര​ക്രി​യ​ ​ന​ട​ക്കു​ന്ന​ത്.​ ​ര​ണ്ടു​ ​വ​ർ​ഷം​ ​മു​മ്പ് ​ട്രാ​ൻ​സ്‌​പ്ലാ​ന്റ് ​ലൈ​സ​ൻ​സ് ​ല​ഭി​ച്ചെ​ങ്കി​ലും​ ​രോ​ഗി​ക​ൾ​ക്ക് ​അ​നു​യോ​ജ്യ​മാ​യ​ ​അ​വ​യ​വം​ ​ല​ഭി​ച്ചി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ​ ​വെ​ള്ളി​യാ​ഴ്ച​ (ത​ല​ച്ചോ​റി​ലെ​ ​ര​ക്ത​സ്രാ​വ​ത്തെ​ ​തു​ട​ർ​ന്നാ​ണ് ​അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ​ ​കൊ​ല്ലം​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​ആ​ലും​ക​ട​വ് ​സ്വ​ദേ​ശി​നി​ ​ബി.​ഡാ​ലി​യ​യെ​ ​കിം​സ് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.​ ​ഞാ​യ​റാ​ഴ്ച​ ​മ​സ്തി​ക​മ​ര​ണം​ ​സം​ഭ​വി​ച്ച​തോ​ടെ​ ​അ​വ​യ​വ​ദാ​ന​ത്തി​ന് ​ബ​ന്ധു​ക്ക​ൾ​ ​സ​ന്ന​ദ്ധ​രാ​യി.​ ​കൊ​ല്ലം​ ​കു​ഴി​ത്തു​റ​ ​ഗ​വ.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ലെ​ ​അ​ദ്ധ്യാ​പി​ക​യാ​യ​ ​ഡാ​ലി​യ​ ​അ​ങ്ങ​നെ​ ​അ​നുഷ്കയ്ക്കും ​ ​പു​തു​ജീ​വ​നേ​കാ​ൻ​ ​നി​യോ​ഗ​മാ​യി.​ ​
ഹൃ​ദ​യ​ഭി​ത്തി​യി​ൽ​ ​പ​മ്പിം​ഗ് ​കു​റ​വാ​യ​ ​കാ​ർ​ഡി​യോ​മ​യോ​പ​തി​ ​അ​വ​സ്ഥ​യി​ൽ​ ​ര​ണ്ടു​ ​മാ​സ​മാ​യി​ ​അ​നു​ഷ്ക​ ​ശ്രീ​ചി​ത്ര​യി​ൽ​ ​ഐ.​സി.​യു​വി​ലാ​യി​രു​ന്നു.​ ​കു​ട്ടി​യെ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​മ​ട​ക്കി​കൊ​ണ്ടു​വ​രാ​ൻ​ ​പ​രി​ശ്ര​മി​ച്ചി​രു​ന്ന​ ​ശ്രീ​ചി​ത്ര​യി​ലെ​ ​ഡോ​ക്ട​ർ​മാ​ർ​ ​വി​വ​രം​ ​അ​റി​ഞ്ഞ​തോ​ടെ​ ​ഒ​രു​ങ്ങി.​ ​മ​സ്തി​ഷ്ക​ ​മ​ര​ണം​ ​സ്ഥി​രീ​ക​രി​ക്കു​ന്ന​ ​സ​മി​തി​യി​ലു​ള്ള​ ​ശ്രീ​ചി​ത്ര​യി​ലെ​ ​ഡോ.​ഈ​ശ്വ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​കിം​സി​ലെ​ത്തി​ ​മ​ര​ണം​ ​സ്ഥി​രീ​ക​രി​ച്ചു.​ ​തു​ട​ർ​പ​രി​ശോ​ധ​ന​ക​ളി​ൽ​ ​കു​ട്ടി​ക്ക് ​ഡാ​ലി​യ​യു​ടെ​ ​ഹൃ​ദ​യം​ ​അ​നു​യോ​ജ്യ​മാ​ണെ​ന്ന് ​ക​ണ്ടെ​ത്തി.​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​വ​യ​വ​ദാ​ന​ ​പ​ദ്ധ​തി​യാ​യ​ ​കെ​സോ​ട്ടോ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​കോ​പി​പ്പി​ച്ചു.
ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​എ​ട്ടോ​ടെ​ ​ശ്രീ​ചി​ത്ര​യി​ലെ​ ​ഡോ​ക്ട​ർ​മാ​ർ​ ​കിം​സി​ലെ​ത്തി​ ​ഹൃ​ദ​യ​മെ​ടു​ത്തു.​ ​പൊ​ലീ​സി​ന്റെ​ ​ഗ്രീ​ൻ​ചാ​ന​ലി​ലൂ​ടെ​ ​ചീ​റി​പ്പാ​ഞ്ഞ​ ​ആം​ബു​ല​ൻ​സ് 11.3​യോ​ടെ​ ​ ​ശ്രീ​ചി​ത്ര​യി​ലെ​ത്തി.​ ​അ​പ്പോ​ഴേ​ക്കും​ ​കു​ട്ടി​യു​ടെ​ ​ഹൃ​ദ​യം​ ​തു​റ​ക്കു​ന്ന​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​യി.​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ടോ​ടെ​ ​ശ​സ്ത്ര​ക്രി​യ​ ​പൂ​ർ​ത്തി​യാ​ക്കി​ ​കു​ട്ടി​യെ​ ​വെ​ന്റി​ലേ​റ്റ​റി​ലേ​ക്ക് ​മാ​റ്റി.​മ​റ്റു​ ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും​ ​നി​ല​വി​ൽ​ ​കു​ട്ടി​ക്കി​ല്ലെ​ന്ന് ​ആ​ശു​പ​ത്രി​ ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞു.​ ​ഡോ.​ബൈ​ജു​ധ​ര​ൻ,​ഡോ.​വി​വേ​ക് ​പി​ള്ള,​ഡോ.​സൗ​മ്യ​ ​ര​മ​ണ​ൻ,​ഡോ.​ശ്രീ​നി​വാ​സ​ൻ,​ഡോ.​ശ്രീ​നി​വാ​സ്,​ഡോ.​ഹ​രി​കൃ​ഷ്ണ​ൻ​ ​തു​ട​ങ്ങി​യ​ ​ഡോ​ക്ട​ർ​മാ​രാ​ണ് ​ശ​സ്ത്ര​ക്രിയ​യ്ക്കും​ ​അ​നു​ബ​ന്ധ​ ​ന​ട​പ​ടി​ക​ൾ​ക്കും​ ​പ​ങ്കാ​ളി​ക​ളാ​യ​ത്.​ ​ഡാ​ലി​യ​യു​ടെ​ ​ഭ​ർ​ത്താ​വ് ​ജെ.​ശ്രീ​കു​മാ​ർ​ ​ജ​ല​സേ​ച​ന​ ​വ​കു​പ്പി​ൽ​ ​സീ​നി​യ​ർ​ ​ക്ല​ർ​ക്കാ​ണ്.​ ​മ​ക്ക​ൾ​ ​ശ്രീ​ദേ​വ​ൻ,​ ​ശ്രീ​ദ​ത്തൻ


ആ​റു​ ​പേ​ർ​ക്ക്
പു​തു​ജീ​വൻ
അ​നു​ഷ്ക​യു​ൾ​പ്പെ​ട​ ​ആ​റു​ ​പേ​ർ​ക്കാ​ണ് ​ഡാ​ലി​യ​ ​ടീ​ച്ച​ർ​ ​പു​തു​ജീ​വ​നേ​കി​യ​ത്.​ ​ഹൃ​ദ​യ​ത്തി​ന് ​പു​റ​മേ​ ​ഒ​രു​ ​വൃ​ക്ക​ ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​രോ​ഗി​ക്കും​ ​ഒ​രു​ ​വൃ​ക്ക​യും​ ​ക​ര​ളും​ ​കിം​സി​ലെ​ ​രോ​ഗി​ക്കും,​ ​നേ​ത്ര​പ​ട​ല​ങ്ങ​ൾ​ ​തി​രു​വ​ന​ന്ത​പു​രം​ ​സ​ർ​ക്കാ​ർ​ ​ക​ണ്ണാ​ശു​പ​ത്രി​യി​ലെ​ ​രോ​ഗി​ക​ൾ​ക്കു​മാ​ണ് ​ന​ൽ​കി​യ​ത്.

Advertisement
Advertisement