'ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കണം'

Tuesday 23 July 2024 1:14 AM IST

കൊച്ചി: ബ്യൂട്ടി പാർലർ തൊഴിലാളികൾക്കും സംരംഭകർക്കും സർക്കാർ ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കണമെന്ന് കേരള ബ്യൂട്ടീഷ്യൻസ് കോൺഗ്രസ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈ.എം.സി.എ ഹാളിൽ ചേർന്ന സമ്മേളനം നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മനുമോൾ പി. തോമസ്,​ ഭാരവാഹികളായ ജിഷ വി. പോൾ, സുമിത്ര സുഗുണൻ,​ ഷിജു മനോഹരൻ,​ കെ. പുഷ്പലത,​ വെളിയനാട് ശാന്തകുമാരി, മിനി അച്ചൻകുഞ്ഞ്,​ സുനിതാ മഹേശ്വരൻ, ജാൻസി ജോസഫ്, കെ. എസ്.ഹീര, കലെവാണി സോമൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement