മൈജി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദ ദാനം

Tuesday 23 July 2024 12:02 AM IST

കോഴിക്കോട്: മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ (എം.ഐ.ടി) വിദ്യാർത്ഥികളുടെ ബിരുദ ദാനം നടന്നു. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു. മൈജി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ ഷാജി, എം.ഐ.ടി മേധാവി മുഹമ്മദ് ഷാഫി എന്നിവർ പങ്കെടുത്തു.

ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്ക് കാര്യക്ഷമതയുള്ള റിപ്പയർ എഞ്ചിനീയർമാരെ സൃഷ്ടിക്കാനായാണ് മൈജി പരിശീലന കേന്ദ്രം ആരംഭിച്ചത്. മൊബൈൽ ഫോൺ ടെക്‌നോളജി, ലാപ്‌ടോപ്പ് ടെക്‌നോളജി സർഫേസ് മൗണ്ട് ടെക്‌നോളജി, ഗ്ലാസ് റീഫർബിഷിംഗ് , ഹോം അപ്ലയൻസ് ട്രബിൾഷൂട്ടിംഗ്, ആപ്പിൾ ഡിവൈസുകളുടെ അപ്ഗ്രേഡേഷൻ തുടങ്ങി നിരവധി കോഴ്‌സുകൾ റെഗുലർ, പാർട്ട് ടൈം ആയി നടത്തുന്നു.

Advertisement
Advertisement