പ്രവീൺ വെങ്കടരമണൻ നിറ്റ ജലാറ്റിൻ ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്ടർ

Tuesday 23 July 2024 12:03 AM IST

തിരുവനന്തപുരം: പ്രമുഖ ജലാറ്റിൻ നിർമ്മാതാക്കളായ നിറ്റാ ജലാറ്റിൻ ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി പ്രവീൺ വെങ്കടരമണനെ നിയമിച്ചു. നിലവിലെ മാനേജിംഗ് ഡയറക്ടർ സജീവ് കെ. മേനോൻ വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

കോലഞ്ചേരി ആസ്ഥാനമായുള്ള സിന്തൈറ്റിന്റെ സ്‌പൈസ് ഡിവിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന പ്രവീൺ കോസ്റ്റ് അക്കൗണ്ടന്റും ഹൈദരാബാദിലെ ഇന്ത്യൻ സ്‌കൂൾ ഒഫ് ബിസിനസിലെ പൂർവ വിദ്യാർത്ഥിയുമാണ്. കമ്പനിയുടെ പ്രവർത്തനങ്ങൾ വരും നാളുകളിൽ കൂടുതൽ വിപുലീകരിക്കാനുള്ള പദ്ധതികൾ ആരംഭിക്കുമെന്ന് പ്രവീൺ വെങ്കടരമണൻ പറഞ്ഞു.

കേരള വ്യവസായ വികസന കോർപ്പറേഷന്റെയും ഒസാക്കയിലെ നിറ്റ ജലാറ്റിൻ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമാണ് നിറ്റ ജെലാറ്റിൻ ഇന്ത്യ.

Advertisement
Advertisement