ഉയർന്ന ഫീസ് നീക്കം ഉപേക്ഷിക്കണം: കെ.സുധാകരൻ
Tuesday 23 July 2024 12:53 AM IST
തിരുവനന്തപുരം: ജനങ്ങൾക്ക് ഇരട്ടി പ്രഹരം നൽകി സർക്കാർ സേവനങ്ങൾക്ക് ഉയർന്ന ഫീസ് ഈടാക്കാനുള്ള നീക്കം പിണറായി സർക്കാർ ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. അഞ്ചുമാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ കൃത്യമായി വിതരണം ചെയ്യാൻ കഴിയാത്ത സർക്കാർ കേരളീയം നടത്താൻ കാട്ടുന്ന ആത്മാർത്ഥതയ്ക്ക് പിന്നിൽ സാമ്പത്തിക താത്പര്യമാണ്. പൊതുജനത്തെ പിഴിഞ്ഞായാലും പണം കൊള്ളയടിക്കണമെന്ന് ചിന്തയാണ് സർക്കാരിനെ നയിക്കുന്നത്. ആരോഗ്യവകുപ്പ് കുത്തഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.