നിപ: ഡോക്ടറെ കാണാൻ എ.ഐ അധിഷ്ഠിത സംവിധാനവുമായി അൺക്യൂ ടെക്‌നോളജീസ്
മലപ്പുറം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി ഡോക്ടറെ കാണേണ്ടവർക്ക് ഉപയോഗപ്പെടുത്താൻ ബുക്കിംഗ് സേവനവുമായി കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ള അൺക്യൂ ടെക്‌നോളജീസ്. പനി, പേശിവേദന, തലവേദന, ഛർദ്ദി തുടങ്ങിയ രോഗലക്ഷണമുള്ളവർക്ക് ഏറെ നേരം ക്യൂവിൽ കാത്തുനിന്ന് ഡോക്ടർമാരെ കാണുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. അൺക്യൂ സംവിധാനം ഉപയോഗിക്കുന്ന ആശുപത്രിയിൽ വിളിച്ച് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്താൽ മതി. ലഭിക്കുന്ന എസ്.എം.എസിലുള്ള ലൈവ് ട്രാക്കിംഗ് ലിങ്ക് ഉപയോഗിച്ച് സമയത്തിനുളള വ്യത്യാസം, മുമ്പിലുള്ള രോഗികളുടെ എണ്ണം, ഡോക്ടറുടെ സ്റ്റാറ്റസ് എന്നിവ അറിയാൻ സാധിക്കും. ഗെറ്റ് ഡയറക്ഷൻ എന്ന ബട്ടൺ ഉപയോഗിച്ച് ആശുപത്രിയിലേക്കുള്ള ദൂരവും സമയവും കൃത്യമായി പ്ലാൻ ചെയ്യാം.
പെരിന്തൽമണ്ണയിൽ വിവിധ സ്‌പെഷ്യാലിറ്റികളിൽ നിന്നുള്ള 15 ലധികം പ്രഗത്ഭരായ ഡോക്ടർമാർ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്. നിപ ബാധിച്ച് 14 വയസുകാരൻ മരിച്ച പശ്ചാത്തലത്തിൽ പെരിന്തമണ്ണയിൽ ക്യൂ നിൽക്കാതെ ഡോക്ടറെ കാണാൻ ഈ സംവിധാനം സഹായിക്കുമെന്ന് അൺക്യു ടെക്‌നോളജീസ് സ്ഥാപകൻ മുഹമ്മദ് ജാസിം പറഞ്ഞു. 8594011117 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ പെരിന്തൽമണ്ണയിലെ ജസാഹത്ത് കെയറി ഇ.എൻ.ടി, ഗൈനക്കോളജി, പീഡിയാട്രിക്, ഡെർമറ്റോളജി, നേത്രരോഗം, സൈക്യാട്രി, പൾമനോളജി, ദന്തചികിത്സ തുടങ്ങിയ സ്‌പെഷ്യാലിറ്റി ഡോക്ടർമാരെ ബുക്ക് ചെയ്യാനാകും. അസ്ഥിരോഗ വിഭാഗം, ഗ്യാസ്‌ട്രോ എൻട്രോളജി, എൻഡോക്രൈനോളജി തുടങ്ങിയ വിഭാഗത്തിലെ ചികിത്സയ്ക്കായി 8594011116 എന്ന നമ്പറിലും ബന്ധപ്പെടാം. ലൈവ് ട്രാക്കിംഗ് സ്‌ക്രീനിന്റെ മാതൃകാരുപം ചുവടെ ചേർത്തിരിക്കുന്നു. https://drive.google.com/file/d/1gCdqFZAyMWKOAdmy6ETc-KJqd--W 2 Aj/view?usp=drive link.