സ്‌കൂളിനു വേണ്ടി സ്വരൂപിച്ച ഫുട്‌ബാൾ ഫണ്ട് കൈമാറി
Wednesday 24 July 2024 12:29 AM IST
കാളികാവ്: അഞ്ചച്ചവിടി ഗവ. ഹൈസ്‌കൂളിന്റെ ധനശേഖരണാർത്ഥം അഞ്ചച്ചവിടി എൻ.എസ്.ഇയുടെയും സ്‌കൂൾ
പി.ടി.എ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെവൻസ് ഫുട്‌ബാൾ ടൂർണമെന്റിലൂടെ സമാഹരിച്ച ഫണ്ട് കൈമാറി.
അഞ്ചച്ചവിടി എൻ.എസ്.സി ക്ലബ്ബ് പ്രസിഡന്റ് എം. ജിംഷാദ്, സെക്രട്ടറി പി. സമീർ, ട്രഷറർ പി.കെ. അൻഷാദ് എന്നിവർ ചേർന്ന് ഹെഡ്മിസ്ട്രസ് ഫാത്തിമ സുഹറയ്ക്ക് കൈമാറി. സ്‌കൂളിന്റെ സേവന പ്രവർത്തനങ്ങളിൽ ക്ലബ് വഹിക്കുന്ന പങ്കാളിത്തം ഏറെ പ്രശംസനീയമാണെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു. ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ടി. മുജീബ്, എസ്.ആർ.ജി കൺവീനർ മുഹമ്മദ് നിസാർ, എ. സിദ്ദിഖ്, രാഗേഷ്, പി.വി. കുഞ്ഞിമുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.