ഡി ബ്രുയാൻ സിറ്റി വിടില്ല

Tuesday 23 July 2024 11:42 PM IST

മാഞ്ചസ്റ്റർ : ബെൽജിയൻ മിഡ്ഫീൽഡർ കെവിൻ ഡി ബ്രുയാൻ അടുത്ത സീസണിലും തങ്ങൾക്കൊപ്പം കാണുമെന്ന് വ്യക്തമാക്കി ഇംഗ്ളീഷ് പ്രിമിയർ ലീഗ് ക്ളബ് മാഞ്ചസ്റ്റർ സിറ്റി. ഡി ബ്രുയാൻ സൗദി അറേബ്യൻ ക്ളബിലേക്ക് ചേക്കേറുന്നതായ വാർത്തകൾക്ക് പിന്നാലെയാണ് സിറ്റി കോച്ച് പെപ് ഗ്വാർഡിയോള ഇക്കാര്യം അറിയിച്ചത്. 2015ൽ ജർമ്മൻ ക്ളബ് വോൾവ്സ്ബർഗിൽ നിന്ന് സിറ്റിയിലെത്തിയതുമുതൽ ക്ളബിന്റെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച താരമാണ് ഡി ബ്രുയാൻ. ആറ് പ്രിമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗുമടക്കം ക്ളബിന്റെ 15 പ്രധാന കിരീടനേട്ടങ്ങളിൽ പങ്കാളിയായി.