ശബരിമലയിലേക്ക് പോകാനുള്ള പാത നന്നാക്കിയെടുത്തത് ഒന്നും രണ്ടുമല്ല ആറ് കോടി മുടക്കി,​ ഇപ്പോൾ സ്ഥിതി ഇങ്ങനെ

Wednesday 24 July 2024 6:27 PM IST

എരുമേലി : മണ്ഡല -മകരവിളക്ക് തീർത്ഥാടനകാലത്ത് കണമല അട്ടിവളവിൽ അപകടങ്ങൾ പതിവായതോടെ പരിഹാരമായി നിർമ്മിച്ച എരുത്വാപ്പുഴ
കണമല സമാന്തരപ്പാത തകർന്ന് തന്നെ. അഞ്ചുവർഷം മുൻപുണ്ടായ മലവെള്ളപ്പാച്ചിലിലാണ് പാതയുടെ തകർച്ച തുടങ്ങിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും സഞ്ചാരയോഗ്യമാക്കാൻ അധികൃതർ താത്പര്യം കാട്ടുന്നില്ല. തീർത്ഥാടന മുന്നൊരുക്ക യോഗങ്ങളിലെല്ലാം റോഡ് നന്നാക്കി ഇതുവഴി വാഹനങ്ങൾ വഴിതിരിച്ച് വിടണമെന്ന് ആവശ്യമുയർന്നിരുന്നു. നടപടികൾ പക്ഷേ കടലാസിൽ ഒതുങ്ങി. മാറി മാറി വരുന്ന ജനപ്രതിനിധികളുടെ വാഗ്ദാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസവും കുറഞ്ഞു.

സംരക്ഷണഭിത്തിയും വശങ്ങളും ഇടിഞ്ഞു

ആറുകോടി 30 ലക്ഷം രൂപ മുടക്കിയാണ് പാത പുനർനിർമ്മിച്ചത്. പ്രളയജലം ഒലിച്ചെത്തി സംരക്ഷണഭിത്തിയും വശങ്ങളും ഇടിഞ്ഞ് നൂറുമീറ്ററിലധികം റോഡ് ഒഴുകിപ്പോയ സ്ഥിതിയിലാണ്. അശാസ്ത്രീയ നിർമ്മാണം തകർച്ചയ്ക്ക് ആക്കം കൂട്ടിയെന്നായിരുന്നു ആക്ഷേപം. ഇത് സംബന്ധിച്ചുള്ള പരാതികളിൽ അന്വേഷണവും നടന്നില്ല.

മറ്റൊരു തീർത്ഥാടന കാലം കൂടി ആരംഭിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇത്തവണയെങ്കിലും സമാന്തരപാത സഞ്ചാരയോഗ്യമാക്കണം.

തോമസ്, ബിനു (പൊതുപ്രവർത്തകർ)

Advertisement
Advertisement