'നൂറുപേർ ജോലിക്ക് കയറിയാൽ 25 പേർ രാജിവയ്ക്കും,​ ഈ ജോലിയുടെ സ്ഥിതി ഇതാണ്'

Wednesday 24 July 2024 9:40 PM IST

ആലപ്പുഴ : ​ജോ​ലി​ഭാ​രം​ ​മൂ​ലം​ ​പൊ​ലീ​സ് ​സേ​ന​യി​ൽ​ ​നി​ന്ന് ​അം​ഗ​ങ്ങ​ൾ​ ​ജീ​വ​നും​ ​കൊ​ണ്ട് ​ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്ന​ ​സ്ഥി​തി​യാ​ണ് ​സം​സ്ഥാ​ന​ത്തു​ള്ള​തെ​ന്ന് ​മുൻ ഡി.​ജി.​പി​ ​അ​ല​ക്സാ​ണ്ട​ർ​ ​ജേ​ക്ക​ബ് ​പ​റ​ഞ്ഞു. 100​പേ​ർ​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ച്ചാ​ൽ​ ​ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ​ 25​പേ​ർ​ ​രാ​ജി​വ​യ്ക്കുന്ന അ​വ​സ്ഥ​യാ​ണെ​ന്നും​ അദ്ദേഹം ചൂണ്ടിക്കാട്ടി. കേ​ര​ള​ ​പൊ​ലീ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ന​ട​ന്ന​ ​മാ​ദ്ധ്യ​മ​ ​സെ​മി​നാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.


മനുഷ്യനാൽ അസാദ്ധ്യമായ ജോലിഭാരമാണ് സേനയിലുള്ളത്. രണ്ടുലക്ഷം കേസ് അന്വേഷിക്കേണ്ട സ്ഥാനത്ത് പ്രതിവർഷം 12.5 ലക്ഷം കേസാണ് പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. പൊ​ലീ​സ് ​സേ​ന​യി​ൽ​ ​ജോ​ലി​ ​ചെ​യ്യാ​ൻ​ ​ക​ഴി​യാ​ത്ത​ ​സ്ഥി​തി​യെ​ന്താ​ണെ​ന്ന് ​സ​ർ​ക്കാ​രും​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​പ​രി​ശോ​ധി​ക്ക​ണം.​ ​ജോ​ലി​ഭാ​രം​ ​മൂ​ലം​ ​നാ​ലു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ 81​പൊ​ലീ​സു​കാ​രാ​ണ് ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​ത്.​ 890​പേ​ർ​ ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​ ​നേ​രി​ട്ടു.​ 193​ ​സ​ബ് ​ഇ​ൻ​സ്പെ​ക്ട​ർ​മാ​രി​ൽ​ 27​പേ​ർ​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ച്ച് ​മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​പ്യൂ​ൺ,​ ​ക്ള​ക്ക് ​ജോ​ലി​യി​ലേ​ക്ക് ​പോ​യി. അലക്സാണ്ടർ ജേക്കബ് പറഞ്ഞു. ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​എ​ൻ.​ഹാ​ഷീ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.

Advertisement
Advertisement