ക്ഷേമപെൻഷൻ വിതരണം തുടങ്ങി

Thursday 25 July 2024 12:36 AM IST

തിരുവനന്തപുരം: സാമൂഹ്യക്ഷേമപെൻഷൻ തടസമില്ലാതെ ഇന്നലെ മുതൽ വിതരണം ചെയ്തു തുടങ്ങി.

ഫണ്ട് അനുവദിച്ചതിനൊപ്പം ഗുണഭോക്താക്കളുടെ പുതുക്കിയ ലിസ്റ്റ് ജില്ലകളിൽ എത്താതിരുന്നതു കാരണം ചിലയിടങ്ങളിൽ വിതരണം തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. ഈ പ്രശ്നം പരിഹരിച്ചതായി ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വർഷത്തിൽ ഒരിക്കൽ ചെയ്യേണ്ട മസ്റ്ററിംഗ് ഏതുമാസത്തിൽ വേണമെങ്കിലും നടത്താൻ അവസരം കൊടുത്തതോടെ ഓരോ മാസത്തിലും പലരും അതു ചെയ്യുന്നുണ്ടാവും. ഇതുകാരണം ഓരോ മാസവും ലിസ്റ്റ് പുതുക്കേണ്ടിവരും. അത് ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് ലഭിക്കുന്നത്.അത് അനുസരിച്ചാണ് സാമൂഹ്യപെൻഷൻ വിതരണം നടത്തുന്നത്.ഇത്തവണ പുതുക്കിയ ലിസ്റ്റ് എത്തിക്കുന്നതിൽ കാലതാമസം നേരിട്ടതാണ് വിതരണം വൈകാൻ ഇടയാക്കിയത്.ഓരോരുത്തർക്കും 1600രൂപവീതമാണ് കിട്ടുക.

കഴിഞ്ഞ മൂന്ന് മാസവും പെൻഷൻ വിതരണം നടത്തി.നിലവിൽ 5 മാസത്തെ കുടിശികയുണ്ട്. അതിൽ രണ്ടുമാസത്തെ കുടിശിക ഈ വർഷവും ബാക്കി അടുത്ത വർഷവും നൽകുമെന്നാണ് സർക്കാർ ഉറപ്പ് നൽകിയിരിക്കുന്നത്.

Advertisement
Advertisement